
ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളിൽ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം കൊണ്ടുവരാനാകുമെന്ന് ബിജെപി എംപി ഉദയ് പ്രതാപ് സിംഗ്. നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും സിംഗ് പറഞ്ഞു. മധ്യപ്രദേശിലെ ഹോഷങ്കാബാദ് എംപിയാണ് ഉദയ് പ്രതാപ് സിംഗ്.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങളിൽ രാഷ്ട്രപതി 356-ാം വകുപ്പു പ്രകാരമുള്ള അധികാരം പ്രയോഗിക്കണം. രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ പ്രത്യേക അധികാരമുണ്ടെന്നും ഉദയ് പ്രതാപ് സിംഗ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ബംഗാള്‍, പഞ്ചാബ്, ഛത്തിസ്ഗഢ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രതികരണം. നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
Read Also: 'ഒന്നിച്ചു നിൽക്കണം': പൗരത്വ നിയമത്തില്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിവധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam