എൻസിപി ലയന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ബിജെപി, ഞങ്ങളുടെ പിന്തുണയില്ലാതെ ലയനം നടക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Published : Nov 11, 2026, 09:36 AM IST
Maharashtra Government CM  Devendra Fadnavis

Synopsis

മഹാരാഷ്ട്രയിൽ ഇരു എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ബിജെപിയുടെ പിന്തുണയില്ലാതെ ഈ ലയനം സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്തരിച്ച അജിത് പവാറിനോട് സുനേത്ര പവാറിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: എൻസിപി ലയനചർച്ചകൾ നടന്നില്ലെന്ന് ബിജെപി. രണ്ട് എൻസിപി പാർട്ടികളും ലയനത്തിനായി സമീപിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് വ്യക്തമാക്കിയത്. ബിജെപിയില്ലാതെ ലയനം നടക്കില്ല. സുനേത്ര പവാറിനെ അജിത് പവാറിനോട് താരതമ്യം ചെയ്യാനാകില്ല. സുനേത്ര സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരികയാണ്. എൻസിപി ലയന ചർച്ചകൾ സജീവമായിരിക്കെയാണ് ഫഡ്നാവിന്‍റെ പരാമർശങ്ങൾ. എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലയനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ശരദ് പവറും സുനേത്ര പവാറുമാണ് വ്യക്തത വരുത്തേണ്ടത്. ലയനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും ബിജെപിയുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവർ ലയനത്തെക്കുറിച്ച് തീരുമാനിക്കുകയാണെങ്കിൽ തങ്ങളെ അറിയിക്കും, കാരണം ഞങ്ങളുടെ പിന്തുണയില്ലാതെ ലയനം നടക്കില്ല. എന്നാൽ ഇതുവരെ ആരും യാതൊരു കാര്യവും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. സുനേത്ര പവാർ വിഭാഗത്തിലെ പ്രഫുൽ പട്ടേൽ, പാർത്ഥ് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ കഴിഞ്ഞ ആഴ്ച എൻസിപി (എസ്‍പി) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും ശക്തമായത്. നെഞ്ചിലെ അണുബാധയെ തുടർന്ന് ശരദ് പവാർ അടുത്തിടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

സുനേത്ര പവാറിന്‍റെയും അന്തരിച്ച അജിത് പവാറിന്‍റെയും നേതൃപാടവത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ദശാബ്‍ദങ്ങളുടെ രാഷ്ട്രീയ പരിചയസമ്പത്തും മഹാരാഷ്ട്രയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഉള്ള നേതാവായിരുന്നു അജിത് ദാദ. എന്നാൽ സുനേത്ര പവാർ ഇപ്പോഴത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അതിനാൽ അവരെ അജിത് ദാദയുമായി താരതമ്യം ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻസിപിയുടെ മറ്റ് മുതിർന്ന നേതാക്കളെല്ലാം ചേർന്ന് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാർ അന്തരിച്ചത്. തുടർന്ന് ബിജെപിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ഉൾപ്പെടുന്ന മഹായുതി സർക്കാരിൽ സുനേത്ര പവാർ പാർട്ടി അധ്യക്ഷയായും ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവ്'; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും
ഗോവ-മം​ഗളൂരൂ വന്ദേഭാരത് ബെം​ഗളൂരുവിലേക്ക് നീട്ടി; മണിക്കൂറിൽ 54 കി.മീ മാത്രം വേ​ഗത, നവംബർ 13 മുതൽ സർവീസ്