വനിതാ ബില്ലിൽ പ്രതിപക്ഷത്തിന്റെ പതനം ലക്ഷ്യമിട്ട് ബിജെപി, ഇന്നും പ്രതിഷേധം തുടരും; മോദിയുടെ പ്രസ്താവനക്കെതിരെ വിമർശനം ശക്തം

Published : Apr 19, 2026, 03:04 AM IST
 pm modi rahul gandhi

Synopsis

വനിതാ ബില്ല് പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം തുടരാൻ ബിജെപി തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളോട് മാപ്പ് ചോദിക്കുകയും കോൺഗ്രസ് അടക്കമുള്ള കക്ഷികളെ കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ന്യൂഡൽഹി: വനിതാ ബില്ല് പരാജയപ്പെടുത്തിയ പ്രതിപക്ഷ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരാൻ ബിജെപി. ഇന്നും വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും. അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന വിമർശനം പ്രതിപക്ഷം ശക്തമാക്കി. തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പെരുമാറ്റ ചട്ട ലംഘനമാണെന്ന് സിപിഐ എംപി സന്തോഷ് കുമാർ പറഞ്ഞു. പരാതി നൽകുന്നത് ആലോചിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.

രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാർലമെൻറിൽ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകൾ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസ്സിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടും. ആരിൽ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നൽകാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 ൽ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് നടത്തിയത്. നാരീശക്തി വന്ദൻ നിയമം കാലഘട്ടത്തിൻറെ ആവശ്യമാണ്. എല്ലാ മേഖലകൾക്കും ഒരേ ശക്തി നൽകാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ ശക്തി കൂട്ടാനുള്ള ശ്രമമാണ്. കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യയാണ്. ഭ്രൂണഹത്യയിൽ കോൺഗ്രസും ടിഎംസിയും ഡിഎംകെയും കുറ്റവാളികളാണ്. കോൺഗ്രസ് പല വട്ടം ബില്ല് പാസ്സാകാതിരിക്കാൻ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. കോൺഗ്രസ് പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള അവസരം കോൺഗ്രസ് കളഞ്ഞുകുളിച്ചു. കോൺഗ്രസ് ഇന്ന് പ്രാദേശിക പാ‍ർ‍ട്ടികളെ ആശ്രയിക്കുന്ന പരാതജീവിയാണ്. എന്നാൽ പ്രാദേശിക പാർട്ടികൾ വളരുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസം​ഗം, വിമർശിച്ച് കോൺ​ഗ്രസ്; 'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസം​ഗം'
'നിങ്ങൾ വിശ്വസിക്കില്ല! ബെംഗളൂരു ജീവിതത്തിൽ ഇങ്ങനെയൊന്ന് ആദ്യം', കൊടും ചൂടിൽ ക്രയോണുകൾ ഉരുകി ഒലിക്കുന്ന വീഡിയോ പങ്കുവച്ച് യുവതി