
മുംബൈ : മുംബൈയിലെ അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറി. ബിജെപി സ്ഥാനാർഥി പത്രിക പിൻവലിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. മുർജി പട്ടേലായിരുന്നു ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി.
സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ പോരാട്ടമായിരുന്നു അന്ധേരി ഈസ്റ്റിലേത്. ശിവസേനയിലെ താക്കറെ പക്ഷവും ശിൻഡെ പക്ഷവും തമ്മിലുള്ള ബലപരീക്ഷണമായി മാറുമായിരുന്ന മത്സരമാണ് ഒഴിവായത്. തെരഞ്ഞെടുപ്പിൽ ജനവികാരം എതിരാണെന്ന വിലയിരുത്തൽ കൂടി പരിഗണിച്ചാണ് ബിജെപി തീരുമാനം.
എല്ലാരും പോയി, കരഞ്ഞുവിളിച്ച് രാഹുൽ; പേടിച്ചോടി മോദി; വീഡിയോ പോരുമായി കോൺഗ്രസും ബിജെപിയും
അന്ധേരി എംഎൽഎയായിരുന്ന രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്നാണ് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടി വന്നത്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക. രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ രമേശാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ സ്ഥാനാർഥി. റുജുതയെ പിന്തുണയ്ക്കണമെന്ന് ശിൻഡെ പക്ഷത്ത് നിന്ന് എംഎൽഎ പ്രതാപ് സർനായികും, എംഎൻഎസ് തലവൻ രാജ് താക്കറെ എന്നിവർ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
ബിജെപി സ്ഥാനാർഥിയെ നിർത്തരുതെന്ന് നേരത്തെ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ ബിജെപിയോട് അഭ്യർത്ഥിച്ചിരുന്നു. രമേഷ് ലട്കെയുടെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള മാർഗമായി എംഎൻഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും റുതുജക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തരുതെന്നുമായിരുന്നു രാജ് താക്കറെ ആവശ്യപ്പെട്ടത്. അതിനിടെ കോൺഗ്രസും എൻസിപിയും റുതുജ ലത്കെയെ പിന്തുണക്കുമെന്ന് അറിയിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ തകർന്നതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
മന്ത്രിമാരെ സ്വന്തം താൽപ്പര്യപ്രകാരം പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ടോ ? വിദഗ്ധർ പറയുന്നത്...