
ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖർഗെ തന്നെ ജയിക്കുമെന്ന് ദേശീയ വക്താവ് ഗൗരവ് വല്ലഭ് . ഖർഗെക്ക് വോട്ട് ചെയ്യണമെന്നത് പാർട്ടി തീരുമാനമാണ്. 100-0 എന്നതായിരിക്കും വോട്ട് നിലയെന്നും ഗൗരവ് വല്ലഭ് പറഞ്ഞു
കോൺഗ്രസിൽ ജനാധിപത്യം ഉണ്ടെന്നുള്ളതിന് തെളിവാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. സുതാര്യമായ തെരഞ്ഞടുപ്പാണ് . സിപിഎം അടക്കം പാര്‍ട്ടികൾ ഇത് കണ്ട് പഠിക്കണമെന്നും എകെ ആന്റണി പറഞ്ഞു. കെപിസിസിയിലാണ് ആന്‍റണി വോട്ട് രേഖപ്പെടുത്തിയത്.
കൊടിക്കുന്നിൽ സുരേഷ്
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും തരൂർ പിന്മാറേണ്ടതായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്. തരൂരിനെ പിന്തുണക്കുന്നവർ വോട്ടില്ലാത്തവരാണെന്നും തന്റെ പിന്തുണ ഗർഖെയ്ക്കെന്നും കൊടിക്കുന്നിൽ അറിയിച്ചു.
കെ.മുരളീധരൻ
തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥിയാണ്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയെ ആഗ്രഹിക്കുന്നു
തികച്ചും ജനാധിപത്യരീതീയിൽ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും വിജയം ആർക്കായാലും അത് കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതാകുമെന്നും മുതിർന്ന നേതാക്കൾ പ്രതികരിച്ചു.