എസ്ഐആർ ഡ്യൂട്ടിക്കിടെ ബിഎൽഓ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം ഉത്തർപ്രദേശിൽ

Published : Nov 25, 2025, 06:08 PM IST
SIR

Synopsis

ഉത്തർ പ്രദേശ് ​ഗോണ്ടയിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകൻ വിപിൻ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ദില്ലി: എസ്ഐആർ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർ പ്രദേശ് ​ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്. എസ്ഐആർ ജോലികൾ വേ​ഗത്തിൽ തീർക്കുന്നതിനായി അമിത സമ്മർദം ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്. വിപിൻ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതർക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാൾ പരാതി അറിയിച്ചത്. വീഡിയോയുടെ ആധികാരികത പൊലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്. ഇയാളെ ​ഗോണ്ട ആശുപത്രിയിൽ നിന്നും ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ന്യായീകരിച്ച് കഷ്ടപ്പെടുന്നവരോട്, 'ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്', എയിംസ് കണ്ടില്ല സര്‍ എന്ന് ആരോഗ്യമന്ത്രി
മോദി-ഷാ-നിർമല എന്ത് ചെയ്താലും രാജീവ് ചന്ദ്രശേഖറിന് ന്യായീകരിക്കേണ്ട അവസ്ഥ; 'ഇത് കേന്ദ്ര ബജറ്റല്ല, സാമ്പത്തിക ചതി' എന്നും സിപിഎം ജനറൽ സെക്രട്ടറി