ബിഹാറിലെ ധാനാപൂരിൽ ബോട്ട് അപകടം പത്തോളം പേരെ കാണാതായി ,42 പേരെ രക്ഷപ്പെടുത്തി

Published : Sep 05, 2022, 10:40 AM ISTUpdated : Sep 05, 2022, 10:53 AM IST
 ബിഹാറിലെ ധാനാപൂരിൽ  ബോട്ട് അപകടം   പത്തോളം പേരെ കാണാതായി ,42 പേരെ രക്ഷപ്പെടുത്തി

Synopsis

ഗംഗാനദിയിലാണ് അപകടം. ദേശിയ ദുരന്ത നിവാരണ സേന തെരച്ചില്‍ നടത്തുന്നു

പാറ്റ്ന: ബിഹാറിൽ ഇന്നലെ ഉണ്ടായ ബോട്ട് അപകടത്തിൽ പത്തോളം പേരെ കാണാതായി. ഗംഗ നദിയിലാണ് അപകടം.ധാനാപൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.50 പേരില്‍ കൂടുതല്‍ ബോട്ടിൽ ഉണ്ടായിരുന്നു..42 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.അപകടം നടന്ന ഭാഗത്ത് നദിക്ക് വലിയ ആഴമുണ്ട്.. ദേശിയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി  തെരച്ചിൽ നടത്തുകയാണ്

 

ഒമാനില്‍ ബോട്ടപകടം; രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 

ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്. വാഹനങ്ങള്‍ കയറ്റിയിരുന്ന തടികൊണ്ട്  നിര്‍മിച്ചിട്ടുള്ള  അപകടത്തില്‍പ്പെട്ട ലോഞ്ചില്‍ പത്ത് പേരുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. സാരമായ  പരിക്കുകളോടെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. പത്തുപേരും ഏഷ്യന്‍ വംശജരാണെന്നാണ്  സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

ഒമാനില്‍ എ.ടി.എം തകര്‍ത്ത് മോഷണശ്രമം; ഒരാള്‍ അറസ്റ്റില്‍

വയനാട് മീനങ്ങാടിയിൽ കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചു.

കുടക് സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. കുടുംബത്തോട് മുൻ വൈരാഗ്യമുള്ള മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.ഇന്നലെ വൈകിട്ട് മീനങ്ങാടി ടൗണിന് സമീപമാണ് സംഭവം. മുട്ടിലിൽ നിന്ന് കൊടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെ കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി. പിന്നീട് കാർ അടിച്ച് തകർക്കുകയും സഹോദരങ്ങളായ ആസിയ, സഫ്‍വാൻ എന്നിവരെ മർദിക്കുകയും ചെയ്തു. ആസിയയുടെ ഭർത്താവ് കബീർ മാസങ്ങൾക്ക് മുൻപ് വയനാട്ടിലെ മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിൽ വിവരം നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. മയക്കുമരുന്ന് സംഘത്തിലുൾപ്പെട്ട മലപ്പുറം, വയനാട് സ്വദേശികളായ അജ്മൽ, ഷാഫി , സിനാൻ എന്നിവരാണ് മർദിച്ചതെന്ന് പരാതിക്കാർ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി