നാശനഷ്ടങ്ങള്‍ വരുത്തിയതിനും മോഷണ ശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഇന്‍ക്വയറീസ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.
മസ്‍കത്ത്: ഒമാനില്‍ എ.ടി.എം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാളെ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. നാശനഷ്ടങ്ങള്‍ വരുത്തിയതിനും മോഷണ ശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഇന്‍ക്വയറീസ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ക്കെതിരായ തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
മുന്‍ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ഓണ്‍ലൈനിലൂടെ അപമാനിച്ചെന്ന് പരാതി; യുവതിയെ വെറുതെവിട്ടു
അജ്‍മാന്‍: മുന്‍ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയെ യുഎഇയിലെ അജ്‍മാന്‍ കോടതി കുറ്റവിമുക്തയാക്കി. തന്നെ അപമാനിച്ചുവെന്നും സ്വകാര്യത ലംഘിച്ചെന്നും ആരോപിച്ചാണ് പ്രവാസി വനിത കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയായ 36 വയസുകാരിക്കെതിരെയായിരുന്നു ആരോപണം.
Read more: പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാൻ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട
തന്നെ അപമാനിക്കുന്ന സന്ദേശങ്ങളും തന്റെ ചിത്രങ്ങളും ഒരു ഇന്റര്‍നാഷണല്‍ നമ്പറില്‍ നിന്ന് വാട്സ്ആപിലൂടെ ലഭിച്ചുവെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്. വാട്സ്ആപിന് പുറമെ ഇന്‍സ്റ്റഗ്രാമിലും ഇത്തരം സന്ദേശങ്ങള്‍ അയച്ചു. തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പരസ്യപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചു. എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ച ഇന്റര്‍നാഷണല്‍ നമ്പര്‍ കുറ്റാരോപിതയായ യുവതിയുടേതാണെന്ന് തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ ഇവരെ കോടതി കുറ്റവിമുക്തയാക്കുകയായിരുന്നു.
