സംഭലിൽ വീണ്ടും ബുൾഡോസർ! പള്ളികൾ പൊളിക്കുന്നു, ആളുകളോട് പുറത്തിറങ്ങരുതെന്ന് നിർദേശം

Published : Oct 02, 2025, 02:31 PM IST
bulldozer action

Synopsis

ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോ​ഗിച്ച് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശം.

ദില്ലി: ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചു നിരത്തൽ. റായ് ബുസുർ​ഗിൽ അനധികൃതമെന്നാരോപിച്ചാണ് പള്ളിയും അനുബന്ധ കെട്ടിടവും പൊളിക്കാൻ നടപടി തുടങ്ങിയത്. കനത്ത സുരക്ഷാ വിന്യാസത്തിലാണ് നടപടികൾ. തടാകത്തിന്റെ മുകളിലും സർക്കാർ ഭൂമിയിലുമായാണ് പള്ളി നിർമ്മിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആളുകളോട് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ അനധികൃതമെന്നാരോപിച്ചുള്ള നടപടിക്കെതിരെ സംഭലിൽ നാട്ടുകാർ പ്രതിഷേധിച്ചത് വലിയ സംഘർഷത്തിനിടയാക്കിയിരുന്നു. 5 പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'
നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ