പഞ്ചാബ് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്? പാർട്ടി വിടാനൊരുങ്ങി അമരീന്ദർ സിങ്; ബിജെപിയിൽ നിന്ന് കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹം

Published : Jun 04, 2026, 05:07 PM IST
Amarinder Singh Hooda

Synopsis

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമായി. ബിജെപിയിലെ അതൃപ്തിയും കോൺഗ്രസ് നേതാക്കളുടെ സ്വാഗതവും ഈ ചർച്ചകൾക്ക് ആക്കം കൂട്ടുമ്പോൾ, അമരീന്ദർ സിംഗ് വാർത്തകൾ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് പഞ്ചാബ്.

ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, ഈ നീക്കം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രസ്താവനയാണ് ചർച്ചകൾക്ക് ജീവൻ നൽകിയത്. അമരീന്ദർ സിംഗ് കോൺഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഹൂഡ പറഞ്ഞിരുന്നു.

കോൺഗ്രസിനെക്കുറിച്ച് അടുത്തിടെ അമരീന്ദർ സിംഗ് നടത്തിയ നല്ല പരാമർശങ്ങളും അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പാർട്ടി നേതൃത്വത്തിൽ പൊതുസമവായം രൂപപ്പെടുന്നുവെന്നതിൻ്റെ സൂചനകളാണ്. ബിജെപിയുടെ പ്രവർത്തന ശൈലിയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനുള്ള അതൃപ്തിയാണ് അദ്ദേഹത്തെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളുമായി സഖ്യം വേണമെന്ന് അമരീന്ദർ ആവശ്യപ്പെടുമ്പോൾ, 117 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. തന്റെ സഹോദരൻ രൺധീർ സിംഗിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി നേരിട്ട് അനുശോചനം അറിയിച്ചെങ്കിലും ബിജെപി നേതൃത്വത്തിൽ നിന്ന് അത്തരം ഒരു സമീപനം ഉണ്ടായില്ലെന്ന വിഷമവും അദ്ദേഹത്തിനുണ്ട്.

അമരീന്ദർ സിംഗിന്റെ തിരിച്ചുവരവ് പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഗുർദാസ്പൂർ എംപി സുഖ്ജീന്ദർ സിംഗ് രൺധാവ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വെറും രാഷ്ട്രീയ ഊഹാപോഹങ്ങൾ മാത്രമെന്നാണ് ബിജെപി ക്യാംപ് പ്രതികരിക്കുന്നത്. പഴയ സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിനെ പാർട്ടി വിടുന്നതായി കാണാനാകില്ലെന്നാണ് പഞ്ചാബ് ബിജെപി വക്താവ് പ്രിത്പാൽ സിംഗ് ബലിയേവാൽ പ്രതികരിച്ചത്.

ക്യാപ്റ്റൻ അമരീന്ദർ സിംഗും പരസ്യമായി കോൺഗ്രസിലേക്ക് മടങ്ങുമെന്ന വാർത്തകളെ നിഷേധിച്ചിട്ടുണ്ട്. എങ്കിലും, പഞ്ചാബിൽ 2002-ലും 2017-ലും കോൺഗ്രസിനെ അധികാരത്തിലേറ്റിയ, 2014-ലെ മോദി തരംഗത്തിലും അരുൺ ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തിയ മുതിർന്ന നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. അദ്ദേഹത്തിൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ ലോകം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയേറുന്നു; ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും
വിവാഹമോചന ഹർജിയിൽ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച് ഭാര്യ; പത്ത് ലക്ഷം രൂപ ജീവനാംശം റദ്ദാക്കി ഹൈക്കോടതി