`ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ല, ജനങ്ങൾ ബുദ്ധിയുള്ളവരാണ്'; എഫ്സിആർഎ നിയമ ഭേദ​ഗതിയിൽ മുന്നറിയിപ്പുമായി സിബിസിഐ

Published : Apr 02, 2026, 11:45 AM IST
CBCI

Synopsis

ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ലെന്നും ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നും സിബിസിഐ മുന്നറിയിപ്പ്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കുമെന്നും പറഞ്ഞു.

ദില്ലി: എഫ്സിആർഎ നിയമ ഭേദ​ഗതി വിവാദത്തിൽ മുന്നറിയിപ്പുമായി സിബിസിഐ. ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ലെന്നും ജനങ്ങൾ ബുദ്ധിയുള്ളവരാണെന്നുമാണ് മുന്നറിയിപ്പ്. ബിൽ താൽകാലികമായി ഹോൾഡ് ചെയ്തതാണെന്ന് സിബിസിഐക്ക് കൃത്യമായ ബോധ്യമുണ്ട്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കുമെന്നും സിബിസിഐ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ല. ജനങ്ങൾ ബുദ്ധിയുള്ളവരാണ്. ജനങ്ങൾ വോട്ട് ചെയ്യണമെന്നാണ് തങ്ങളുടെയും ആവശ്യം. തെരഞ്ഞെടുപ്പ് കാലമായതിനാലാണ് കേന്ദ്രസർക്കാർ നടപടിയെന്ന് കരുതുന്നില്ല. അങ്ങനെയെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പുണ്ട്. ബിൽ താൽകാലികമായി ഹോൾഡ് ചെയ്തതാണെന്ന് സിബിസിഐക്ക് കൃത്യമായ ബോധ്യമുണ്ട്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കും. ഉയരുന്ന ആശങ്കകൾ ​ഗൗരവതരമാണ്. അത് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും സിബിസിഐ വക്താവ് ഫാദ. റോബിൻസൺ റോഡ്രി​ഗസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ. ഇത് പരി​ഗണിക്കുന്നത് ഇന്നലെ ലോക്സഭ മാറ്റിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തില്‍ നിന്ന് പിന്മാറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മന്ത്രവാദത്തിന്‍റെ പേരില്‍ 13 കാരിയായ മകളെ അതിക്രൂരമായി കൊലപ്പെടുത്തി; അമ്മയും മന്ത്രവാദിനിയും സഹായിയും അറസ്റ്റില്‍
സുപ്രധാന തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ, വിപണിക്ക് വലിയ ആശ്വാസം; ക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി