മദ്യനയത്തിലെ കേസ്: ദില്ലി ഉപമുഖ്യമന്ത്രി അറസ്റ്റിലേക്കോ? സുചന നൽകി മുഖ്യമന്ത്രി കെജ്രിവാൾ, നിർണായക ദിനം

Published : Aug 24, 2022, 12:26 AM IST
മദ്യനയത്തിലെ കേസ്: ദില്ലി ഉപമുഖ്യമന്ത്രി അറസ്റ്റിലേക്കോ? സുചന നൽകി മുഖ്യമന്ത്രി കെജ്രിവാൾ, നിർണായക ദിനം

Synopsis

കേന്ദ്ര ഏജൻസികളുടെത് രാഷ്ട്രീയ നീക്കമെന്ന വിമർശനമായാണ് ദില്ലി മുഖ്യമന്ത്രി, സിസോദിയയുടെ അറസ്റ്റ് സൂചനയുമായി രംഗത്തെത്തിയത്

ദില്ലി: മദ്യനയവുമായി ബന്ധപ്പെട്ടുള്ള സി ബി ഐയുടെയും ഇ ഡിയുടെയും കേസുകളില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായേക്കാനുള്ള സാധ്യത വർധിക്കുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സിസോദിയയെ ദിവസങ്ങൾക്കുള്ളില്‍ കേന്ദ്ര ഏജന്‍സികൾ അറസ്റ്റ് ചെയ്യുമെന്നാണ് കെജ്രിവാൾ പറഞ്ഞത്. കേന്ദ്ര ഏജൻസികളുടെത് രാഷ്ട്രീയ നീക്കമെന്ന വിമർശനമായാണ് ദില്ലി മുഖ്യമന്ത്രി, സിസോദിയയുടെ അറസ്റ്റ് സൂചനയുമായി രംഗത്തെത്തിയത്.

മനീഷ് സിസോദിയക്ക് കുരുക്ക് മുറുകുന്നു; സിബിഐയ്ക്ക് പിന്നാലെ കേസെടുത്ത് ഇഡിയും

അതേസമയം ഇന്നലെയാണ് മദ്യനയവുമായി ബന്ധപ്പെട്ട സി ബി ഐ കേസിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും മനീഷ് സിസോദിയക്കെതിരെ കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി. സി ബി ഐ കേസിലെ മറ്റ് പ്രതികളെ ഇ ഡിയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെന്നാണ് സൂചന. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്.

'ഗവർണർ മാപ്പ് പറയണം', പരസ്യ പ്രതിഷേധത്തിന് സിപിഎം; കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധിക്കാൻ എംവി ജയരാജൻ എത്തും

ഇക്കഴിഞ്ഞ നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് രാജ്യ തലസ്ഥാനത്തെ കോളിളക്കമായ കേസിനാധാരം. സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അർജുൻ പാണ്ഡെ എന്നിവർ മദ്യ ലൈസൻസികളിൽ നിന്ന് കമ്മീഷൻ വാങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് എത്തിച്ചെന്നും സി ബി ഐ ആരോപിക്കുന്നുണ്ട്. സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെയാണ് സി ബി ഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്. പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ  ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സി ബി ഐ പറയുന്നു.

PREV
click me!

Recommended Stories

മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം
ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം