സുശാന്ത് സിംഗ് രാജ്പുതിൻ്റെ മരണം: സിബിഐ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

By Web TeamFirst Published Aug 13, 2020, 8:02 PM IST
Highlights

സുശാന്ത് സിംഗിൻ്റെ മരണത്തിൽ മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബീഹാര്‍ പൊലീസ് മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദില്ലി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സുപ്രീംകോടതിയിൽ രേഖാമൂലം വാദങ്ങൾ സമര്‍പ്പിച്ചു. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിൽ രണ്ട് കേസുകൾ നിൽക്കുന്ന സാഹചര്യം ഇല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 

സുശാന്ത് സിംഗിൻ്റെ മരണത്തിൽ മഹാരാഷ്ട്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബീഹാര്‍ പൊലീസ് മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 56 പേരുടെ മൊഴി രേഖപ്പെടുത്തി എന്നത് കേസെടുക്കുന്നതിന് തുല്യമല്ലെന്ന് സിബിഐ വിശദീകരിക്കുന്നു. 

കേസിന്‍റെ അന്വേഷണം ബീഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി നൽകിയ കേസിലാണ് സിബിഐ വാദങ്ങൾ രേഖാമൂലം നൽകി. ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമാണെന്നും കേസ് സിബിഐക്ക് വിടേണ്ടതില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദങ്ങളിൽ പറയുന്നു. കേസിൽ എല്ലാ കക്ഷിക്കാരോടും വാദങ്ങൾ രേഖാമൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. സമാനമായ വാദങ്ങൾ തന്നെയാണ് റിയ ചക്രവര്‍ത്തിയും രേഖാമൂലം നൽകിയിരിക്കുന്നത്.
 

click me!