'ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കും', കേന്ദ്രീകൃത നിയമം ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

By Kishor Kumar K CFirst Published Feb 8, 2023, 12:06 PM IST
Highlights

ഗെയിമിൽ പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത് .കേന്ദ്രീകൃത നിയമനിർമാണം സങ്കീർണമായ വിഷയമാണ്.സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്നും കേന്ദ്രമന്ത്രി 

ദില്ലി:ഓൺലൈൻ വാതുവയ്പ്പ് ഗെയിമുകൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത നിയമം ആലോചിക്കുന്നുവെന്ന്  കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പാർലമെൻ്റിൽ വ്യക്തമാക്കി.ഗെയിമിൽ പണം നഷ്ടപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നത് വളരെ ഗൗരവത്തോടെ ആണ് കേന്ദ്രം കാണുന്നത് .കേന്ദ്രീകൃത നിയമ നിർമാണം സങ്കീർണമായ വിഷയമാണ്.സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും എന്നും കേന്ദ്രമന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം കേരളത്തിൽ ഉണ്ടായ ആത്മഹത്യ അടക്കം ചൂണ്ടിക്കാട്ടിയുള്ള കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് ആണ് കേന്ദ്ര ഐടി മന്ത്രിയുടെ മറുപടി.

ആര് നിയന്ത്രിക്കും ഓണ്‍ലൈന്‍ ഗെയിമുകളെ ? നിയമത്തിലെ കുരുക്കും സാധ്യതകളും.!

ലോക്ക്ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി അടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ കാലത്താണ് കേരള സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയത്. കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് ഉത്തരവ് ഇറക്കി.  ഐ.എസ്.ആർ.ഒ കരാർ ജീവനക്കാരൻ മുതൽ തൃശൂരിലെ പതിനാലുകാരൻ വരെ അരഡസനോളംപേർ പണംനഷ്ടമായി ജീവനൊടുക്കി അവസ്ഥയില്‍ ആയിരുന്നു അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവിനെ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അതിവേഗം ഹൈക്കോടതിയില്‍ മറികടന്നു.

ഓൺലൈനിൽ പണംവച്ചുള്ള റമ്മി കളി വൈദഗ്ദ്ധ്യം വേണ്ട കളിയാണെന്നും ഭാഗ്യപരീക്ഷണമല്ലെന്നും ഹൈക്കോടതിയിൽ വാദിച്ചാണ് കേരളാ ഗെയിമിംഗ് ആക്ടിലെ സെക്ഷൻ14(എ) ഭേദഗതി ചെയ്ത് സർക്കാർ ഇറക്കിയ ഉത്തരവ് ഈ കമ്പനികള്‍ മറികടന്നത്. സര്‍ക്കാര്‍ നിയന്ത്രണം മറികടന്നതോടെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി പത്തോളം കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലുണ്ടെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്.

കേരളം 'ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെ' പിടിയില്‍; ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു

ഓണ്‍ലൈന്‍ ഗെയിം കെണിയില്‍ കുട്ടികള്‍; ഒമ്പതാംക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം

click me!