കേന്ദ്ര ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് ജനുവരി എട്ടിന്

Published : Sep 30, 2019, 07:24 PM IST
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് ജനുവരി എട്ടിന്

Synopsis

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയവയാണ് ജനുവരി എട്ടിന് രാജ്യവ്യാപകമായി സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തത്

ദില്ലി: കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പണിമുടക്ക് ജനുവരി എട്ടിന് നടക്കും. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരായാണ് സമരം. പത്ത് ട്രേഡ് യൂണിയൻ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയവയാണ് പണിമുടക്കുന്ന പ്രധാന സംഘടനകൾ.

മിനിമം വേതനം, സാർവത്രികമായ സാമൂഹ്യസുരക്ഷ, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം. 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ ഉപേക്ഷിച്ച് തൊഴിലുടമകൾക്ക് അനുകൂലമായി നാല് തൊഴിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമായും ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല