പനീര്‍സെല്‍വത്തിന്‍റെയും സ്റ്റാലിന്‍റെയും സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

By Web TeamFirst Published Jan 10, 2020, 1:12 AM IST
Highlights

ഇരു നേതാക്കളുടെയും സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സുരക്ഷ പിന്‍വലിക്കാനുള്ള ശിപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. 

ദില്ലി: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഓ. പനീര്‍സെല്‍വത്തിന്‍റെയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെയും സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പനീര്‍സെല്‍വത്തിന് സി.ആര്‍.പി.എഫിന്റെ വൈ പ്ലസ് സുരക്ഷയും എം.കെ സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് നല്‍കിയിരുന്നത്. ഇത് പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

ഇരു നേതാക്കളുടെയും സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സുരക്ഷ പിന്‍വലിക്കാനുള്ള ശിപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ പിന്‍വലിച്ചുവെങ്കിലും ഇരു നേതാക്കള്‍ക്കും സംസ്ഥാന പോലീസ് സുരക്ഷ നല്‍കും.  

സുരക്ഷാ ഭീഷണിയുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2017ലാണ് പനീര്‍സെല്‍വത്തിന് വൈ പ്ലസ് സുരക്ഷ നല്‍കിയത്. വൈ പ്ലസ് സുരക്ഷയുടെ അടസ്ഥാനത്തില്‍ 24 മണിക്കൂറും അംഗരക്ഷകര്‍ പനീര്‍സെല്‍വത്തിനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന പൊലീസ് ഔദ്യോഗികമായി സുരക്ഷ ഏറ്റെടുത്ത ശേഷമേ കേന്ദ്ര സുരക്ഷ പിന്‍വലിക്കൂ എന്നാണ് അറിയുന്നത്. 

click me!