കരസേനയ്ക്ക് `വിജയ്' കർമപദ്ധതി; പ്രഖ്യാപനവുമായി പുതിയ കരസേന മേധാവി ജനറൽ ധീരജ് സേത്ത്

Published : Jul 01, 2026, 11:56 AM IST
Chief of Army Staff General Dheeraj Seth

Synopsis

ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിന് `വിജയ്' കർമപദ്ധതി പ്രഖ്യാപിച്ച് മേധാവി ജനറൽ ധീരജ് സേത്ത്. പുതിയ യുദ്ധമുഖങ്ങൾക്ക് പ്രാപ്തമാകുന്ന രീതിയിൽ സേനയിൽ മാറ്റം കൊണ്ടുവരിക എന്നത് ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

ദില്ലി: ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിനാണ് പ്രഥമ പരിഗണനയെന്ന് കരസേന മേധാവി ജനറൽ ധീരജ് സേത്ത്. ഇതിനായി `വിജയ്' (VIJAY) കർമ്മ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. സേനയിൽ നടപ്പാക്കുന്ന ആധുനികവൽക്കരണത്തിനാണ് വിജയ് എന്ന് കരസേന മേധാവി പേര് നൽകിയിരിക്കുന്നത്. പുതിയ യുദ്ധമുഖങ്ങൾക്ക് പ്രാപ്തമാകുന്ന രീതിയിൽ സേനയിൽ മാറ്റം കൊണ്ടുവരിക എന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാവിക വ്യോമസേനകളും ആയി സഹകരിച്ച് ഒന്നിച്ചു പോകും. ഏതു വെല്ലുവിളിയും നേരിടാൻ കരസേന സജ്ജമാണെന്നും കരസേന മേധാവി വ്യക്തമാക്കി. ജനറൽ ധീരജ് സേത്തിന് ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവന ജീവിതം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും ദീർഘകാല പരിവർത്തനങ്ങൾക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. മരുഭൂമിയിലെ ആർമഡ് റെജിമെന്റ്, വെസ്റ്റേൺ തിയേറ്ററിലെ ആർമഡ് ബ്രിഗേഡ്, ജമ്മു കശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഫോഴ്സ് എന്നിവ അദ്ദേഹം നയിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ സുദർശൻ ചക്ര കോർപ്സിനും, ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗായും പ്രവർത്തിച്ചു. സതേൺ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ് എന്നീ രണ്ട് ഓപ്പറേഷണൽ ആർമി കമാൻഡുകൾ കമാൻഡ് ചെയ്യാനുള്ള അപൂർവ്വ നേട്ടവും രണ്ടര വർഷത്തോളം നിർണായക മേഖലകളിൽ തന്ത്രപരമായ മേൽനോട്ടം വഹിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന് നൽകിയ സംഭാവനകളിലൂടെയും തന്ത്രപരമായ ആസൂത്രണങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. കരസേനാ ആസ്ഥാനത്ത് സ്ട്രാറ്റജിക് പ്ലാനിങ്, കപ്പബിലിറ്റി ഡെവലപ്‌മെന്റ് വിഭാഗങ്ങളിൽ നിർണായക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നവീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ പ്രവർത്തന ആവശ്യങ്ങളെ പുതിയ സാങ്കേതികവിദ്യകളുമായി യോജിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. പാരീസിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്‌സ്, ഹയർ കമാൻഡ് കോഴ്‌സ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവ പൂർത്തിയാക്കിയ മികച്ച ഒരു സൈനിക പ്രൊഫഷണൺ കൂടിയാണ് അദ്ദേഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാമക്ഷേത്രത്തിലെ കാണിക്കമോഷണം: സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ മനപാഠം, ശുചിമുറിയിൽ നിന്ന് കാണിക്കപ്പണം അവസരത്തിന് അനുസരിച്ച് പുറത്ത് കടത്തി
2028-ൽ ഭരണം പിടിക്കുമെന്ന് ബിജെപി; ബം​ഗാളിലെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ല, ആ മോഹം വേണ്ടെന്ന് രേവന്ത് റെഡ്ഡി, പരിഹാസം