45 അടി താഴ്ചയിൽ കുരുന്ന് ജീവൻ, 20 മണിക്കൂർ പിന്നിട്ട് ഓപ്പറേഷൻ; കുഴൽക്കിണറിൽ വീണ കുട്ടിക്കായി രക്ഷാപ്രവർത്തനം

Published : Apr 10, 2026, 08:04 PM IST
Ujjain Borewell

Synopsis

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 20 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവർത്തനത്തിന് കഠിനമായ പാറക്കെട്ടുകൾ തടസ്സമാകുന്നു. എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങൾ സംയുക്തമായി കുട്ടിയെ പുറത്തെത്തിക്കാൻ സമാന്തരമായി കുഴിയെടുക്കുകയാണ്.

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ  തുടരുന്നു. 200 അടി താഴ്ചയുള്ള കിണറിൽ 45 അടി താഴ്ചയിലാണ് ഭഗീരഥ് ദേവാസി എന്ന ബാലൻ കുടുങ്ങിക്കിടക്കുന്നത്. 20 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാദൗത്യം കഠിനമായ പാറക്കെട്ടുകൾ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി 7.30-ഓടെ ബദ്‌നഗർ തഹസീലിലെ ഝലാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കുഴൽക്കിണറിന്‍റെ മൂടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഉള്ളിലേക്ക് വീണത്. കുട്ടിയുടെ അമ്മ ജാട്ടു ബായ് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയപ്പോഴേക്കും ഭഗീരഥ് കുഴിയിലേക്ക് പതിച്ചിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് ആടുകളെ മേയിക്കുന്നതിനായി ഝലാരിയയിൽ എത്തിയതാണ് ഭഗീരഥിന്‍റെ കുടുംബം.

ജില്ലാ കളക്ടർ റോഷൻ കുമാർ സിംഗ്, എസ് പി പ്രദീപ് ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ വൻ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടിക്ക് പൈപ്പുകൾ വഴി ഓക്സിജൻ എത്തിക്കുന്നുണ്ട്. കയർ ഉപയോഗിച്ച് കുട്ടിയെ ഉയർത്താൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെ, കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ച് കുട്ടിക്കടുത്തേക്ക് എത്താനാണ് നിലവിലെ നീക്കം.

എന്നാൽ അഞ്ച് പോക്ലൈൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തുന്നതിനിടെ കഠിനമായ പാറ പാളികൾ തടസ്സമായത് ആശങ്ക വർധിപ്പിക്കുന്നു. പാറകൾ തകർക്കുന്നതിനായി ഭോപ്പാലിൽ നിന്ന് പ്രത്യേക ഹാമർ മെഷീൻ എത്തിച്ചിട്ടുണ്ട്. വിദഗ്ധ സംഘം കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണ്. പരിമിതമായ സാഹചര്യങ്ങളിലും കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

20 വർഷം പ്രതിപക്ഷത്തിരിക്കാനും തയാർ എന്ന് അമിത് ഷാ, പക്ഷേ അങ്ങനെയൊരു ഒത്തുതീർപ്പിനില്ല; ഹുമയൂൺ കബീറുമായി ബന്ധപ്പെട്ട് വീഡിയോ തള്ളി
രാത്രി വീടിന്‍റെ ഓട് പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം, 23 കാരിക്ക് ദാരുണാന്ത്യം