ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.

ദില്ലി : ഹോർമുസിൽ യുഎഇ ടാങ്കറുകളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ. ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്. ദില്ലിയിലെ ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ ആശങ്ക അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടെഹ്‌റാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യുഎഇക്ക് നേരെ ആക്രമണമുണ്ടായത്. യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയാണ് ഇറാന്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയത്. മൊംബാസ, അല്‍ ബഹിയ എന്നീ യുഎഇ ദേശീയ ടാങ്കറുകള്‍ ഒമാന്റെ സമുദ്രാതിര്‍ത്തിയിലുള്ള ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ കപ്പല്‍പ്പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇറാന്‍ ക്രൂയിസ് മിസൈലുകള്‍ പതിച്ചത്. മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും, ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.