
പട്‌ന: ബിഹാറില്‍ സിപിഐ നേതാവ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച ബിഹാറിലെ ബുക്‌സറില്‍നിന്ന് അറയിലേക്കുള്ള യാത്രയ്ക്കിടെയാണ് കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന കനയ്യയ്ക്ക് നേരെ ഒരാഴ്ചക്കിടെ ഇത് എട്ടാമത്തെ തവണയാണ് ആക്രമണം നടക്കുന്നത്.
ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളിലെത്തിയ ഒരു സംഘം കനയ്യക്ക് നേരേ കല്ലേറ് നടത്തിയിരുന്നു. ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ. ഇതിനിടെയാണ് കനയ്യയ്ക്ക് നേരേ വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ നടന്നത്.
ഫെബ്രുവരി 29ന് പട്‌നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam