പാറ്റ്ന: സിപിഐ നേതാവ്  കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം. പാറ്റനയ്ക്കടുത്ത് മധേപുരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ അഭിസംബോധന ചെയ്യാന്‍ പോകവെയാണ് കനയ്യയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കല്ലേറുകൊണ്ട് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. 

അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണെയാണ് കനയ്യയും സംഘവും അക്രമണം നേരിടുന്നത്. ബുധനാഴ്ച രാത്രിയും കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഒരു സംഘമാളുകള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ല് തകരുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറില്‍ വച്ചായിരുന്നു ആദ്യത്തെ ആക്രമണം.