മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെയുടെ കമൻ്റ്; 'നിങ്ങളുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്'

Published : Jul 31, 2026, 09:37 AM IST
Abhijeet Dipke

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ വീഡിയോയ്ക്ക് താഴെ പരിഹാസ കമൻ്റുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാസായതിനെ പ്രശംസിച്ച് മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആണ് ദീപ്കെ കമൻ്റിട്ടത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് താഴെ പരിഹാസ കമൻ്റുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മോദിയുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണെന്നാണ് ദീപ്കെയുടെ പരിഹാസം. ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസായതിനെ പ്രശംസിച്ച് മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ദീപ്കെ കമൻ്റിട്ടത്.

"നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്"- അഭിജിത്ത് ദീപ്കെ പരിഹസിച്ചു. ഇക്കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയെ പരിഹസിച്ച് അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് ഇൻഫ്ലുവൻസർ ആകണമെന്നും അദ്ദേഹം അത് വളരെ നന്നായി ചെയ്യുന്നുണ്ടെന്നുമായിരുന്നു ദീപ്കെയുടെ പരിഹാസം. സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിൻ്റെ ഭാവിയാണെന്നും ദീപ്കെ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം വ്യാഴാഴ്ച രാത്രി 11 മണിയോടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഏറ്റവും പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാസായത് കൂടുതൽ വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനും ചോദ്യപേപ്പർ ചോർത്തൽ മാഫിയകളെ അടിച്ചമർത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് മോദി പറഞ്ഞു.

"സുഹൃത്തുക്കളെ, വിശ്വസനീയമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കുന്നതിനായി നമ്മൾ ഒന്നിനുപിറകെ ഒന്നായി നടപടികൾ സ്വീകരിച്ചു വരികയാണ്. പ്രത്യേക ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കുന്നതാകട്ടെ, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതാകട്ടെ, അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതാകട്ടെ, ഈ ദിശയിൽ നമ്മൾ നിരന്തരം പ്രവർത്തിക്കുന്നുണ്ട്"- മോദി പറഞ്ഞു.

രാജ്യത്തുടനീളമുള്ള സർക്കാരുകളെ പതിറ്റാണ്ടുകളായി ചോദ്യപ്പേപ്പർ ചോർച്ച വേട്ടയാടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതിന്റെയും സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൽഹിയിലെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപ പരാമർശം: 25-കാരിക്കെതിരേ കേസെടുത്ത് പൊലീസ്; അം​ഗീകരിക്കാനാകില്ലെന്ന് സിജെപി
സിഇസി നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീം കോടതി; പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യരുതെന്ന് കേന്ദ്രം