
ദില്ലി : രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. റായ്പൂരിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ മോദിയുടെ കോലം കത്തിക്കുകയും ബിജെപി പോസ്റ്ററുകൾക്ക് മുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശിൽ ട്രെയിൻ തടഞ്ഞാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
അതേസമയം കേരളത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. രാഹുൽ എം പിയായ മണ്ഡലം ഉൾപ്പെടുന്ന വയനാട് ജില്ലയിലും വലിയ തോതിലുള്ള പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്. കൽപ്പറ്റയിലെ ബിഎസ്എൻഎൽ ഓഫീസിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്തി. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും പൊലീസിന് പ്രതിഷേധകരെ നിയന്ത്രിക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ റോഡ് ഉപരോധിച്ചും പ്രതിഷേധം നടന്നു.
Read More : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam