ദില്ലിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം; പൊലീസുകാരന് പരിക്ക്; വാഹനങ്ങൾ തകർത്തു

By Web TeamFirst Published Apr 16, 2022, 8:55 PM IST
Highlights

എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം. വടക്കു പടിത്താറാൻ ദില്ലിയിലെ ജഹാംഗീർ പുരിയിലാണ് സംഭവം. ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. ദില്ലി പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

: clash broke out between two groups during Jayanti procession,Many injured. pic.twitter.com/2200IwHj9x

— Nikhil Choudhary (@NikhilCh_)

എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ദില്ലിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെ ഇതുവഴി ഷോഷയാത്ര നടന്നിരുന്നു. ഇതിന് നേരെ കല്ലേറ് നടന്നതായാണ് വിവരം. കർശന സുരക്ഷയൊരുക്കാൻ ദില്ലി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

Strict action will be taken against rioters.

Citizens are requested to not to pay heed to rumours and fake news on social media. (2/2)

— CP Delhi #DilKiPolice (@CPDelhi)

ജനം  സംഘർഷ മേഖലയിൽ കൂട്ടം കൂടി നിൽക്കുകയാണ്. ഒരു വശത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. 200 ലേറെ ദ്രുതകർമ സേനാംഗങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ ദില്ലിയിൽ പലയിടത്തും സുരക്ഷയൊരുക്കിയിട്ടുണ്ട്. സ്ഥലത്ത് ഹിന്ദു മുസ്ലിം സംഘർഷമാണെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെട്രോൾ ബോംബെറിഞ്ഞെന്നും വാഹനങ്ങൾ തകർത്തെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

An unfortunate incident at Delhi's area. Reports of stone pelting on Shobha Yatra coming in that lead to massive clash between two communities.
Big Failure of Police even after many cautions! Guilty must be punished and proper action of control should be taken pic.twitter.com/990iSdix2a

— Chirag Gothi (@AajGothi)
click me!