
ദില്ലിയിൽ മോശം കാലാവസ്ഥയെ തുടർന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞും പുകയും നിറഞ്ഞ് കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങള്‍ വഴിതിച്ചുവിട്ടത്. ഈ വിമാനങ്ങള്‍ ജയ്പൂർ, ലഖ്നൌ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി. ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാൽ സ്ഥിതി മെച്ചപ്പെട്ടാൽ ഇൌ വിമാനങ്ങള് ദില്ലിയിലേക്ക് തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ശ്വാസംമുട്ടി ദില്ലി; ആശ്വാസമായി ആന്‍റി സ്മോഗ് ഗണ്ണുകള്‍, വായുമലിനീകരണത്തിന് കാരണം താപ നിലയങ്ങള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam