Asianet News MalayalamAsianet News Malayalam

ശ്വാസംമുട്ടി ദില്ലി; ആശ്വാസമായി ആന്‍റി സ്മോഗ് ഗണ്ണുകള്‍, വായുമലിനീകരണത്തിന് കാരണം താപ നിലയങ്ങള്‍

കാറ്റിന്റെ വേഗത കൂടുന്നുണ്ടെന്നും  വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു

Delhi Air Pollution; more Anti-smog guns in city, thermal power plants cause air pollution
Author
First Published Nov 27, 2023, 3:32 PM IST

ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ്. മലിനീകരണ തോത് നാനൂറിന് താഴെയെത്തി. ഇതിനിടെ, മലിനീകരണത്തിന് ദില്ലിയിലെ താപനിലയങ്ങളും കാരണമാകുന്നു എന്ന പഠനവും പുറത്തുവന്നു. അടുത്ത കാലത്തെ ദില്ലിയിലെ ഏറ്റവും മോശം വായു മലിനീകരണ തോതാണ് കഴിഞ്ഞ ഒരു മാസമായി രേഖപ്പെടുത്തുന്നത്. ഇന്നത്തെ ശരാശരി തോത് മുന്നൂറ്റി എഴുപത്തിയഞ്ചാണ്, കഴിഞ്ഞ ദിവസങ്ങളിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്ന മലിനീകരണ തോതിൽ നേരിയ ആശ്വാസമാണിത്. ഈമാസം പത്ത് ദിവസമാണ് വായുഗുണനിലവാരം ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.

ഇതിനു മുൻപ് 2021 ൽ ആണ് ഒരു മാസത്തിൽ 12 ദിവസം തോത് ഗുരുതരാവസ്ഥയിലെത്തിയത്. കാറ്റിന്റെ വേഗത കൂടുന്നുണ്ടെന്നും  വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു. രാജ്യ തലസ്ഥാനത്തെ മലിനീകരണത്തിൽ എട്ടു ശതമാനത്തോളം ദില്ലിയിലും ചുറ്റുമുള്ള താപനിലയങ്ങളിൽ നിന്നുളളതാണെന്നാണ് സെന്റർ ഫോർ എണവയോണ്മെന്റിന്റെ പഠനമാണ് വ്യക്തമാക്കുന്നത്. മലിനീകരണ തോത് കുറയ്ക്കാൻ 2026 ഡിസംബർ വരെ താപനിലയങ്ങൾക്ക് സമയം നൽകി.  കാർഷികാവശിഷ്ടങ്ങശള് കത്തിക്കുന്നതിൽ കുറവുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ തീയിടുന്നതും വാഹനമലിനീകരണവും ദില്ലിയെ ബാധിക്കുന്നുണ്ട്.

അതേസമയം, വായു മലിനീകരണത്തെതുടര്‍ന്ന് ശ്വാസം മുട്ടുന്ന ദില്ലിയിൽ താത്കാലിക ആശ്വാസമാണ് ആന്റി സ്മോഗ് ഗണ്ണുകള്‍. ഇത്തരത്തിൽ കൂടുതൽ ആന്റി സ്മോഗ് ഗണ്ണുകള്‍ കൂടുതലായി എത്തിക്കാനാണ് സർക്കാർ നീക്കം. വെള്ളം ചീറ്റി മലിനീകരണം കുറയ്ക്കുന്ന ഒരു ആന്റി സമോഗ് ഗണ്‍ കൂടി ഇന്നു മുതൽ നഗരത്തിൽ പ്രവർത്തിച്ചു തുടങ്ങി, 17000 ലിറ്റർ വെള്ളം വഹിക്കുന്ന വാഹനത്തിന് ദിവസം 70 കിലോമീറ്ററർ ദൂരം ചുറ്റാനാകും.

സിൽക്യാര ടണൽ രക്ഷാദൗത്യം; 'ക്ലൈമാക്സിലേക്കുള്ള' ദൂരം 10 മീറ്റര്‍, അതിനിര്‍ണായകം, പണി മുടക്കി വിഐപി സന്ദര്‍ശനം

 

Latest Videos
Follow Us:
Download App:
  • android
  • ios