Manipur terror attack| മണിപ്പൂരിലെ ഭീകരാക്രമണം; വനമേഖലയില്‍ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

By Web TeamFirst Published Nov 14, 2021, 7:29 AM IST
Highlights

ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ അറിയിച്ചു.

ചുരാചന്ദ്പ്പൂർ: മണിപ്പൂരിൽ(Manipur) അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ(Terror attack) കമാൻഡിംഗ് ഓഫീസറും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചതിന് പിന്നാലെ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന(indian army). ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്.

ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ അറിയിച്ചു. അതേസമയം ആക്രമണത്തിന്‍രെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും, മണിപ്പൂർ നാഗാപീപ്പിൾസ് ഫ്രണ്ടും ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് ജവാന്മാരെ വിദഗ്ധ ചികിത്സക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി. വീരമൃത്യു വരിച്ച ജവാന്മാർ അടക്കമുള്ളവരുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. 

മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും അടക്കം ഏഴ്  പേർ കൊല്ലപ്പെട്ടിരുന്നു.  അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻറെ ഭാര്യ, ഏട്ട് വയസുള്ള മകൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാർ, വാഹനത്തിൻറെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.

Read More: മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍

വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്ഥാപിച്ച് കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാന്മാർക്ക് നേരെ വെടിവച്ചു. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരപ്രദേശമാണിത്. 

Read More:  മണിപ്പൂരിൽ ഭീകരാക്രമണം : ഉന്നത സൈനിക ഉദ്യോഗസ്ഥനും കുടുംബവും മൂന്ന് ജവാൻമാരും കൊല്ലപ്പെട്ടു

click me!