സോഫയിൽ ഇരുന്നപ്പോൾ പതിവില്ലാതെ ചീറ്റുന്ന ശബ്ദം, കണ്ടത് ഒളിച്ചിരിക്കുന്ന ഫണം വിടർത്തിയ അഞ്ചടി നീളമുള്ള മൂർഖനെ!

Published : Nov 03, 2023, 11:16 AM ISTUpdated : Nov 03, 2023, 11:21 AM IST
സോഫയിൽ ഇരുന്നപ്പോൾ പതിവില്ലാതെ ചീറ്റുന്ന ശബ്ദം, കണ്ടത് ഒളിച്ചിരിക്കുന്ന ഫണം വിടർത്തിയ അഞ്ചടി നീളമുള്ള മൂർഖനെ!

Synopsis

കമ്പി കൊണ്ട് കുത്തി വിഷപ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷെ തന്‍റെ ഒളിസങ്കേതം വിട്ടുപോവാന്‍ പാമ്പ് തയ്യാറായില്ല.

കോട്ട: സോഫയില്‍ ഇരുന്നപ്പോള്‍ പതിവില്ലാതെ വിചിത്രമായ ശബ്ദം കേട്ടു. സോഫയ്ക്ക് പിറകില്‍ നിന്നാണ് ശബ്ദം വന്നത്. സോഫ മറിച്ചിട്ട് പരിശോധിച്ചപ്പോള്‍ വീട്ടുകാരാകെ പരിഭ്രാന്തരായി. കണ്ടത് അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ്. ഫണം വിടര്‍ത്തിയ നിലയിലായിരുന്നു വിഷപ്പാമ്പ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 

ഭീംപുര ഗ്രാമത്തിലെ ബാബുലാൽ മേഘ്‌വാളിന്‍റെ വീട്ടിലാണ് സംഭവം നടന്നത്. സോഫയുടെ പുറകുവശം അല്‍പ്പം കീറിയ നിലയിലായിരുന്നു. ഇവിടെയാണ് പാമ്പ് കയറി ഒളിച്ചിരുന്നത്. ഈ പാമ്പിനെ എങ്ങനെ പുറത്തെടുക്കുമെന്ന് അറിയാതെ ബാബുലാലും കുടുംബവും കുഴങ്ങി.

ഉടന്‍തന്നെ പാമ്പ് പിടുത്തക്കാരൻ ഗോവിന്ദ് ശർമയെ വിളിച്ചു. അദ്ദേഹം കമ്പി കൊണ്ട് കുത്തി വിഷപ്പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷെ തന്‍റെ ഒളിസങ്കേതം വിട്ടുപോവാന്‍ പാമ്പ് തയ്യാറായില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗോവിന്ദ് മൂര്‍ഖനെ പിടികൂടിയത്. 

ഒന്നടങ്കം ഞെട്ടി ഗുരുവായൂർ! നിര്‍മാല്യം തൊഴുതെത്തി, ഈറൻമാറാൻ വസ്ത്രം എടുക്കവെ സ്കൂട്ടറിൽ പാമ്പ്; ഒടുവിൽ...

ഒരു വലിയ അപകടം ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് ബാബുലാലും കുടുംബവും. കൃത്യ സമയത്ത് പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് ആലോചിക്കാനേ കഴിയുന്നില്ലെന്ന് ബാബുലാല്‍ പറയുന്നു. 

മൂർഖനെ ദൂരെ വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. വനം വകുപ്പിനെ വിവരം അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭവാനി സിംഗ് ജാദൂൻ പറഞ്ഞു. നേരത്തെയും പ്രദേശത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും
'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ