
ദില്ലി: പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരെ ഉപഭോക്തൃ സമിതി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജയ്പൂർ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവരെ വിളിപ്പിച്ചത്. ജയ്പൂർ സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാൻമസാലയിൽ ഉൾപ്പെടുത്താനാകില്ലെന്നും, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി.
സ്ത്രീകൾ ജീവിതത്തിന്റെ രഹസ്യമാണ്, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകളുമായി യുഎഇ ഭരണാധികാരികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam