അത് ഇന്ത്യയുടെ നിലപാടല്ലെന്ന് ആശങ്കയുള്ള രാജ്യങ്ങൾ മനസിലാക്കി: പ്രവാചക നിന്ദ വിവാദത്തില്‍ വിദേശകാര്യമന്ത്രി

Published : Jun 19, 2022, 09:12 AM ISTUpdated : Jun 19, 2022, 09:13 AM IST
അത് ഇന്ത്യയുടെ നിലപാടല്ലെന്ന് ആശങ്കയുള്ള രാജ്യങ്ങൾ മനസിലാക്കി: പ്രവാചക നിന്ദ വിവാദത്തില്‍ വിദേശകാര്യമന്ത്രി

Synopsis

ഈ അഭിപ്രായങ്ങള്‍ ഭരണകക്ഷിയായ ബിജെപിയുടെ അഭിപ്രായവും അല്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പര്‍ട്ടി ഇതില്‍ വ്യക്തമായതും, ശക്തമായതുമായ നീക്കമാണ് നടത്തിയത്. ഒപ്പം ശക്തമായ നടപടി എടുക്കുകയും ചെയ്തു, വിദേശകാര്യമന്ത്രി പറഞ്ഞു.

ദില്ലി: ബിജെപി മുന്‍വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ (Prophet Remark Row) വിവിധ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യമന്ത്രി  എസ് ജയശങ്കര്‍ (External Affairs Minister S Jaishankar). ഇത്തരം പ്രസ്താവന പലരുടെയും വികാരത്തെയും, വിചാരത്തെയും ബാധിച്ചിട്ടുണ്ട്. അത് ചില രാജ്യങ്ങള്‍ നമ്മോട് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ അഭിപ്രായം അല്ല എന്ന് പറഞ്ഞതിനെ ഈ രാജ്യങ്ങള്‍ എല്ലാം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഈ അഭിപ്രായങ്ങള്‍ ഭരണകക്ഷിയായ ബിജെപിയുടെ അഭിപ്രായവും അല്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പര്‍ട്ടി ഇതില്‍ വ്യക്തമായതും, ശക്തമായതുമായ നീക്കമാണ് നടത്തിയത്. ഒപ്പം ശക്തമായ നടപടി എടുക്കുകയും ചെയ്തു, വിദേശകാര്യമന്ത്രി പറഞ്ഞു.

“ഗൾഫിലെ രാജ്യങ്ങൾ മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങൾ പോലും ഇത് സർക്കാരിന്റെ നിലപാടല്ലെന്ന് രാജ്യത്തിന്‍റെ വിശദീകരണത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു,” സിഎൻഎൻ ന്യൂസ് 18 സംഘടിപ്പിച്ച ടൗൺഹാളിൽ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസ്. ജയശങ്കർ വ്യക്തമാക്കി.

'നൂപുർ ശർമ്മ വലിയ നേതാവാകും, ദില്ലി മുഖ്യമന്ത്രി സ്ഥാനാർഥി‌ വരെയാക്കും'; വിമർശനവുമായി ഒവൈസി

“അവർ (ആശങ്ക പ്രകടിപ്പിച്ച രാജ്യങ്ങൾ) എന്നും നമ്മളുമായി ബന്ധപ്പെടുന്ന രാജ്യങ്ങളാണ്,  നാം എന്തിന് വേണ്ടി നിലകൊള്ളും എന്നത് അവര്‍ക്ക് നന്നായി അറിയാം. ഇത് ഞങ്ങളുടെ കാഴ്ചപ്പാട് അല്ലെന്നും അവർക്കറിയാം,” എസ്. ജയശങ്കർ കൂട്ടിച്ചേര്‍ത്തു. പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞതിനാല്‍ ജനങ്ങള്‍ക്കും അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ജയശങ്കർ പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരുണ്ടാകും. ക്വീൻസ്‌ബെറി നിയമങ്ങൾക്കനുസൃതമായി കളിക്കാന്‍ പറ്റുന്ന ഒന്നല്ല അന്താരാഷ്ട്ര ബന്ധങ്ങൾ, അത്  വളരെ മത്സരാധിഷ്ഠിതമാണ്. എന്നാല്‍ ഇത്തരം വിവാദത്തില്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കാണുമെന്ന് വിദേശകാര്യ മന്ത്രി ഒരു രാജ്യത്തിന്റെയും പേര് പറയാതെ സൂചിപ്പിച്ചു. 

"ഇത്തരം അവസ്ഥയില്‍ ബന്ധങ്ങള്‍ തുടരേണ്ടതുണ്ട്, നമ്മുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കണം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതാണ് നിരന്തരം ചെയ്യുന്നത്, ഇന്ത്യയിലെ യഥാർത്ഥ ചിത്രം എന്താണെന്ന് ആളുകൾ മനസ്സിലാക്കുന്നത് നിങ്ങള്‍ക്ക് കാണാം,"  ജയശങ്കർ പറഞ്ഞു.

നൂപുർ ശർമ കാണാമറയത്ത്; മുംബൈ പൊലീസ് ദില്ലി‌യിൽ, ഒളിവിലാണെന്ന് വിശദീകരണം

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ