ഫത്തേപ്പൂര്‍ ബലാത്സംഗം: പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

Published : Dec 15, 2019, 11:08 AM ISTUpdated : Dec 15, 2019, 12:19 PM IST
ഫത്തേപ്പൂര്‍ ബലാത്സംഗം: പെണ്‍കുട്ടിയുടെ  നില അതീവ ഗുരുതരമായി തുടരുന്നു

Synopsis

പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ബലാത്സംഗം ചെയ്ത് തീക്കൊളുത്തിയ പെണ്‍കുട്ടിയുടെ  നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അയൽവാസിയായ ബന്ധു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. 

വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതോടെ ഇയാൾ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പൂര്‍ ലാലാലജ്പത്റായ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയ്ക്ക് തൊണ്ണൂറു ശതമാനം പൊള്ളലുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Read Also: ഉന്നാവിലൊടുങ്ങാതെ ഉത്തര്‍പ്രദേശ്; പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വഴിയാധാരമാക്കിയത് 350ലേറെ കുടുംബങ്ങളെ വീട് നൽകുന്നത് വെറും 12 കുടുംബങ്ങൾക്ക്; യെലഹങ്കയിൽ കുടിയിറക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകി കർണാടക സർക്കാർ
തമിഴ്നാട്ടിൽ കടുത്ത നിലപാടിൽ സിപിഎം, അഞ്ച് സീറ്റ് നൽകാം എന്ന് ഡിഎംകെ, ആറ് വേണമെന്ന് ആവശ്യം