ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. ഫത്തേപുര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

പതിനെട്ടുകാരിയാണ് അതിക്രമത്തിനിരയായത്. ബന്ധുവാണ് പ്രതി. ബലാത്സംഗം ചെയ്ത വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന്  പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ കാണ്‍പൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണുള്ളത്. 

ഉന്നാവ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു ബലാത്സംഗവാര്‍ത്ത പുറത്തുവരുന്നത്.