കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; 'വാര്‍ റൂം' തുറന്ന് കോണ്‍ഗ്രസ്

Published : Jul 08, 2022, 10:12 PM IST
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം; 'വാര്‍ റൂം' തുറന്ന് കോണ്‍ഗ്രസ്

Synopsis

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വാർ റൂം ചെയർമാനായി ശശികാന്ത് സെന്തിലിനെ നിയമിക്കുന്നതിനാണ് എഐസിസി അംഗീകാരം നൽകിയത്.

ബംഗലൂരു: 2023 ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്  മുന്നോടിയായി പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കോൺഗ്രസ് സംസ്ഥാനതല വാർ റൂം ടീം രൂപീകരിച്ചു. ഇത് സംബന്ധിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിയമനങ്ങള്‍ക്ക് എഐസിസി അംഗീകാരം നൽകി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വാർ റൂം ചെയർമാനായി ശശികാന്ത് സെന്തിലിനെ നിയമിക്കുന്നതിനാണ് എഐസിസി അംഗീകാരം നൽകിയത്. സുനിൽ കനുഗൗലി എകോപന ചുമതലയിൽ തുടരും, സൂരജ് ഹെഗ്‌ഡെയെ സംസ്ഥാന കോൺഗ്രസ് യൂണിറ്റിന്‍റെ വൈസ് പ്രസിഡന്‍റായും എഐസിസി തിരഞ്ഞെടുത്തു.

കർണാടക കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2019 സെപ്റ്റംബറിൽ  ഐഎഎസ് രാജിവച്ച അദ്ദേഹം രാജിക്ക് ശേഷം എൻഡിഎ സർക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു.

ഒരു വാർ റൂം സജ്ജീകരിക്കുന്നതിനു പുറമേ, കർണാടകയിലെ കമ്യൂണിക്കേഷന്‍ ഘടകവും കോൺഗ്രസ് പുന സംഘടിപ്പിച്ചു. കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ ടീമിന്റെ ചുമതലയായി പ്രിയങ്ക് ഖാർഗെയെയും വക്താക്കളായി ലാവണ്യ ബല്ലാൽ, കവിത റെഡ്ഡി, നാഗലക്ഷ്മി, ഐശ്വര്യ മഹാദേവ് എന്നിവരെയും നിയമിച്ചു.

അടുത്ത കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് 2023 മെയ് മാസത്തിലോ അതിനുമുമ്പോ നടക്കും എന്നാണ് സൂചന. ഈ മാസം ആദ്യം, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും തമ്മിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.  224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയില്‍ ഉള്ളത്. 

മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമ‍ര്‍ദ്ദപാത്തി: ഞായറാഴ്ച വരെ ശക്തമായ മഴ തുടരും

കർണാടകയിലെ എസ്.ഐ പരീക്ഷ ക്രമക്കേട്: റിക്രൂട്ട്മെൻ്റ് ചുമതലയുണ്ടായിരുന്ന എഡിജിപിക്ക് സസ്പെൻഷൻ

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ