എസ്ഐ റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുണ്ടായിരുന്നത് എഡിജിപി അമൃത് പോളിനായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അമൃത് പോളിനെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു

ബെംഗളൂരു: കര്‍ണാടകയിലെ എസ്ഐ പരീക്ഷാക്രമക്കേട് കേസില്‍ എഡിജിപി അമൃത് പോള്‍ ഐപിഎസ്സിനെ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വാങ്ങി എസ്ഐ നിയമത്തിനായി വന്‍ക്രമക്കേട് നടന്നെന്ന പരതാിയിലാണ് നടപടി. എസ്ഐ റിക്രൂട്ട്മെന്‍റിന്‍റെ ചുമതലയുണ്ടായിരുന്നത് എഡിജിപി അമൃത് പോളിനായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അമൃത് പോളിനെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. പത്ത് ഉദ്യോഗാര്‍ത്ഥികള്‍ അടക്കം 60 പേരെ ഇതുവരെ സിഐഡി അറസ്റ്റ് ചെയ്തു. കര്‍ണാടകയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് സര്‍വ്വീസിലിരിക്കേ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്.