കോൺ​ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരായ പരസ്യ വിമർശനം; ശശി തരൂരിനെതിരെ ഹൈക്കമാൻഡ്, തെരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് നിർദേശം

Published : Nov 04, 2025, 08:06 PM IST
Shashi Tharoor

Synopsis

ശശി തരൂരിന്‍റെ ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു.

ദില്ലി: കോൺ​ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പരസ്യ വിമർശനമുന്നയിച്ച കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ശശി തരൂർ എംപിക്കെതിരെ ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ശശി തരൂരിന്‍റെ ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ബിഹാർ തെരഞ്ഞെടുപ്പിനിടെയാണ് നെഹ്റു കുടുംബത്തെ നേരിട്ട് ആക്രമിച്ച് കഴിഞ്ഞ ദിവസം ശശി തരൂർ എഴുതിയ ലേഖനം പുറത്ത് വന്നത്. ആദ്യ പ്രധാനമന്ത്രി നെഹ്റു, പിന്നെ ഇന്ദിര രാജീവ് ഗാന്ധി, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുൾപ്പെടുന്ന നെഹ്റു ഗാന്ധി കുടുംബത്തിന്റെ ചരിത്രം സ്വതന്ത്ര്യ സമരചരിത്രവുമായി ഇഴചേർന്നിരിക്കുന്നു. എന്നാൽ രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നാണ് ശശി തരൂരിന്റെ വിമർശനം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിരക്ഷകൂടി വേണമെന്നും തരൂർ പറഞ്ഞ് വെച്ചു. ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെ തരൂരിനെ തള്ളി കോൺഗ്രസ് രംഗത്തെത്തി.

കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് ഹൈക്കമാൻഡ് പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് പ്രകോപന പ്രസ്താവനകൾ ഒഴിവാക്കണമെന്നും ഹൈക്കമാൻഡ് നിർദ്ദേശം നല്‍കി. എന്തുകൊണ്ട് ഇപ്പോഴിത് പറഞ്ഞെന്ന് തരൂരിനോട് ചോദിക്കണമെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം. കുടുംബാധിപത്യ രാഷ്ട്രീയം നെഹ്റു ഗാന്ധി കുടുംബത്തെ ബാധിക്കുന്നത് അല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി
എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം