മന്ത്രിയുടെ പിറന്നാളിന് ആശംസയുമായി കോൺഗ്രസ് നേതാവിന്റെ പോസ്റ്റർ, വൻതുക പിഴയിട്ട് നഗരസഭ

Published : Mar 11, 2024, 12:32 PM IST
മന്ത്രിയുടെ പിറന്നാളിന് ആശംസയുമായി കോൺഗ്രസ് നേതാവിന്റെ പോസ്റ്റർ, വൻതുക പിഴയിട്ട് നഗരസഭ

Synopsis

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ മറ്റ് കോൺഗ്രസ് നേതാക്കളുടെ ചിത്രവും അടങ്ങിയതാണ് പോസ്റ്റർ. വസന്ത്നഗർ അസിസ്റ്റന്റ് റെവന്യൂ ഓഫസർ ഇത് സംബന്ധിയായി നോട്ടീസ് ഗൌഡയ്ക്ക് നൽകിയിട്ടുള്ളത്.

ബെംഗളുരു: അനുവാദമില്ലാതെ റോഡ് അരികിൽ പോസ്റ്റർ വച്ച കോൺഗ്രസ് നേതാവിന് വൻ തുക പിഴയിട്ട് നഗരസഭ. ബെംഗളുരുവിലാണ് സംഭവം. കോൺഗ്രസ് നേതാവും മുൻ എംഎൽഎ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ സിദൽഘട്ടയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ.

കർണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡിൽ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ. എന്നാൽ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബ്രഹത് ബെംഗളുരു മഹാനഗര പാലിക കോൺഗ്രസ് നേതാവിന് പിഴയിട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ മറ്റ് കോൺഗ്രസ് നേതാക്കളുടെ ചിത്രവും അടങ്ങിയതാണ് പോസ്റ്റർ. വസന്ത്നഗർ അസിസ്റ്റന്റ് റെവന്യൂ ഓഫസർ ഇത് സംബന്ധിയായി നോട്ടീസ് ഗൌഡയ്ക്ക് നൽകിയിട്ടുള്ളത്.

അതിനിടെ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ അസാധാരണ നീക്കങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് പിഴ ഈടാക്കുന്നതടക്കമാണ് ഇവ. കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴ ചുമത്താനാണ് ജല വകുപ്പിന്‍റെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'