പേരറിവാളൻ അഭിഭാഷകനായി എൻറോൾമെന്റ് ചെയ്ത സംഭവം; 'കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്', രാഷ്ട്രപതിക്ക് കോൺഗ്രസ്സ് എംപിയുടെ കത്ത്

Published : Apr 29, 2026, 04:47 PM IST
Perarivalan

Synopsis

കോടതികളിൽ ഹാജരാകാൻ പേരറിവാളനെ അനുവദിക്കരുതെന്നും ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിശാല ബഞ്ച് വിഷയം പരിഗണിക്കണം. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അഭിഭാഷകർ ആകാൻ അനുവദിക്കരുതെന്നും കത്തിൽ

ചെന്നൈ: പേരറിവാളൻ അഭിഭാഷകനായി എൻറോൾമെന്റ് ചെയ്ത സംഭവത്തിൽ രാഷ്ട്രപതിക്ക് കത്ത് നൽകി കോൺഗ്രസ്സ് എംപി ആർ സുധ. കോടതികളിൽ ഹാജരാകാൻ പേരറിവാളനെ അനുവദിക്കരുതെന്നും ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിശാല ബഞ്ച് വിഷയം പരിഗണിക്കണം. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അഭിഭാഷകർ ആകാൻ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു.

ജുഡീഷ്യറിക്ക് കളങ്കമാണ്. ഇതിനെതിരെ സുപ്രീംകോടതി വരെ പൊരുതുമെന്നും എംപി പ്രതികരിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മെയ് മാസത്തിലാണ് ജയിൽ മോചിതനായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഭാനടപടികളോട് സഹകരിക്കണം, രാഹുലിനെ കണ്ട് കിരൺ റിജിജു; രാജഭരണ കാലമല്ല, അമിത് ഷാ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി, ഇന്നും പാർലമെൻ്റിൽ പ്രതിഷേധം
മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം, മർദ്ദിച്ചതും മലയാളികൾ, 6 പേർക്കെതിരെ കേസ്