വിജയ് മതിയെന്ന് തമിഴ്നാട് പിസിസിയിൽ ആവശ്യം ശക്തമാകുന്നു, സ്റ്റാലിനെ കൈവിടരുതെന്ന് ഗാന്ധി കുടുംബം; ഡിഎംകെയുമായി ചർച്ചക്ക് സമിതിയെ നിയോഗിച്ചു

Published : Nov 22, 2025, 11:06 AM IST
vijay stalin

Synopsis

കെസി വേണുഗോപാൽ വിജയ് യുടെ ടി വി കെയുമായി സഖ്യത്തിന് വാദിക്കുന്നുവെന്ന പ്രചാരണം തമിഴ്നാട്ടിലുണ്ട്. വിജയ് യുമായുള്ള സഖ്യം കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് കേരളത്തിലെ നേതാക്കൾ പറയുന്നു എന്നാണ് തമിഴ്നാട്ടിലെ നേതാക്കളുടെ അവകാശവാദം

ചെന്നൈ: 2026 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5 അംഗ സമിതിയെ ആണ് ഹൈക്കമാൻഡ് നിയോഗിച്ചിട്ടുള്ളത്. സീറ്റ് ചർച്ചയ്ക്കായി സമിതിയെന്നാണ് എ ഐ സി സി അറിയിക്കുന്നത്. വിജയ് യുടെ പാർട്ടിയായ ടി വി കെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് പി സി സിയിൽ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്. സമിതി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് എ ഐ സി സിയിൽ നിന്നുള്ള വിവരം.

കേരള നേതാക്കളുടെ അഭിപ്രായം?

കെ സി വേണുഗോപാൽ വിജയ് യുടെ ടി വി കെയുമായി സഖ്യത്തിന് വേണ്ടി വാദിക്കുന്നുവെന്ന പ്രചാരണം തമിഴ്നാട്ടിലുണ്ട്. വിജയ് യുമായുള്ള സഖ്യം കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്ന് കേരളത്തിലെ നേതാക്കൾ പറയുന്നു എന്നാണ് തമിഴ്നാട്ടിലെ നേതാക്കളുടെ അവകാശവാദം. സ്റ്റാലിനെ കൈവിടരുതെന്ന് നെഹ്‌റു കുടുംബം നിലപാട് എടുത്തതോടെ ടി വി കെയുമായുള്ള ചർച്ചകൾ ഉപേക്ഷിച്ചെന്നാണ് അഭ്യൂഹം. ഡി എം കെയുമായുള്ള സീറ്റ് ചർച്ചക്ക് ഹൈക്കമാൻഡ് നിയോഗിച്ച സമിതിയെ സ്വാഗതം ചെയ്ത് മുതിർന്ന നേതാവ് പി ചിദംബരം രംഗത്തെത്തി. അനാവശ്യ അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം