ചരിത്രം സൃഷ്ടിച്ച് 'പാറ്റങ്ങൾ' മടങ്ങി; ജന്ത‍ര്‍ മന്തര്‍ വൃത്തിയാക്കാൻ കോൺഗ്രസ് സേവാ ദളും ഇറങ്ങി

Published : Jul 26, 2026, 07:51 AM IST
Congress Seval Dal

Synopsis

ജന്തർ മന്തറിൽനിന്ന് പ്രതിഷേധക്കാർ മടങ്ങിയതോടെ സമരഭൂമി വൃത്തിയാക്കാൻ ഇറങ്ങി കോൺഗ്രസിന്റെ സേവാ ദൾ. ഞായറാഴ്ച രാവിലെ ആണ് സേവാ ദൾ പ്രവർത്തകർ ജന്തർ മന്തറിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ദില്ലി: വിദ്യാർത്ഥികളെ അണിനിരത്തി നടത്തിയ സമരം 35-ാം ദിവസം ലക്ഷ്യം കണ്ടതോടെ സമരവേദിയായ ജന്തർ മന്തർ ഒഴിഞ്ഞ് 'പാറ്റകൾ'. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്നുള്ള ആഘോഷാരവങ്ങൾ അർധരാത്രി വരെ നീണ്ട ശേഷമാണ് പ്രതിഷേധക്കാർ സമരഭൂമിയിൽനിന്ന് മടങ്ങിയത്. ഞായറാഴ്ച രാവിലെ പ്രതിഷേധക്കാരുടെ കൂട്ടമില്ല, സമരാഹ്വാനങ്ങൾ മുഴങ്ങിയ സ്റ്റേജില്ല, ജന്തർ മന്തർ ശാന്തം.

ശനിയാഴ്ച അർധരാത്രി വരെ നീണ്ട ആഘോഷങ്ങൾക്ക് ശേഷമാണ് പ്രതിഷേധക്കാർ ജന്തർ മന്തർ വിട്ടത്. മെട്രോ സ്റ്റേഷനുകളുടെ മുന്നിലടക്കം ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ അരങ്ങേറി. പ്രതിഷേധക്കാർ ജന്തർ മന്തർ വിട്ടുതുടങ്ങിയതിന് പിന്നാലെ ആണ് സ്റ്റേജ് പൊളിച്ചുനീക്കിയത്. ഞായറാഴ്ച രാവിലെ കോൺഗ്രസ് സേവാ ദളിൻ്റെ നേതൃത്വത്തിന്റെ ജന്തർ മന്തർ വൃത്തിയാക്കുകയാണ്. മലയാളികടക്കമുള്ള സേവാ ദളിൻ്റെ അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 

കോൺഗ്രസ് സേവാ ദളിൻ്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ കഴിഞ്ഞ ആറുദിവസമായി ഭക്ഷണവും മെഡിക്കൽ കിറ്റും മറ്റും എത്തിച്ചു നൽകിയിരുന്നുവെന്ന് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കോഴിക്കോട് സ്വദേശിയും കോൺഗ്രസ് സേവാ ദളിൻ്റെ കർണാടക ഇൻചാർജുമായ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജന്തർ മന്തർ മലിനമാക്കാതെ നല്ലരീതിയിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടാണ് കുട്ടികൾ മടങ്ങിയത്. കക്ഷിരാഷ്ട്രീയത്തിന് അധീതമായി ജെൻ സി കുട്ടികൾ നേതൃത്വത്തിൽ നടന്ന നല്ല സന്ദേശമാണിത്. വിദ്യാർത്ഥികളുടെ സമരവിജയം കോൺഗ്രസിനും വലിയ ഊർജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരവിജയത്തിന് ശേഷം സിജെപി പ്രവ‍ര്‍ത്തകരും ജന്തർ മന്തർ വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു. ശുചീകരണം തങ്ങളുടെ കടമാണെന്ന് വ്യക്തമാക്കിയാണ് സിജെപി വളണ്ടിയർമാർ സമരവേദി വൃത്തിയാക്കിയത്. അതേസമയം ജന്തർ മന്തറിൽ ദില്ലി പൊലീസിന്റെ കാവൽ തുടരുന്നുണ്ട്. പ്രതിഷേധക്കാരെ പ്രതിരോധിക്കാനായി സ്ഥാപിച്ച ബാരിക്കേഡുകളും ജന്തർ മന്തറിൽനിന്ന് മാറ്റിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാറ്റകൾ ഉയർത്തിവിട്ട ഭൂതത്തെ പേടിച്ച് ബിജെപി, നിർണായക നീക്കങ്ങൾ; ഉത്തർപ്രദേശിൽ വോട്ട് ചോർച്ച ഭയന്ന് വിദ്യാർത്ഥികളെ തണുപ്പിക്കാൻ നേരിട്ടിറങ്ങി
527 വീര സൈനികരുടെ ധീര സ്മരണയിൽ രാജ്യം, പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർ​ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം