കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

Published : May 05, 2026, 02:09 PM IST
TVK leader Vijay

Synopsis

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിനായി സഖ്യ ചർച്ചകൾ നടത്തുന്നു. കോൺഗ്രസിന് മന്ത്രിസ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് പിന്തുണ ഉറപ്പിക്കാനും ഡിഎംകെ, ബിജെപി ഇതര മൂന്നാം ബദൽ സർക്കാർ രൂപീകരിക്കാനുമാണ് വിജയ് ലക്ഷ്യമിടുന്നത്.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ). കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി നടത്തിയ ചർച്ചകൾ ധാരണയിലെത്തിയതായാണ് സൂചന.

സഖ്യ ചർച്ചകൾ: ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് (108 സീറ്റുകൾ) ഭരിക്കാനാവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെ (5 സീറ്റുകൾ) അടക്കം പിന്തുണ അത്യാവശ്യമാണ്. ചൊവ്വാഴ്ച വൈകിട്ട് വിജയ്‌യുടെ പനയൂരിലെ വസതിയിൽ വെച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പിന്തുണ സംബന്ധിച്ച് പ്രാഥമിക ധാരണയായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഖ്യസർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകാൻ വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതിന് പുറമെ ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയും കോൺഗ്രസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്.

ഇടതുപക്ഷ പാർട്ടികളുമായും വിടുതലൈ ചിരുതൈഗൾ കക്ഷിയുമായും (വിസികെ) ടിവികെ ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ സിപിഎമ്മും സിപിഐയും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല. വിസികെ തലവൻ തോൾ തിരുമാവളവൻ ഡിഎംകെയ്ക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സഭയിൽ ചെറുകക്ഷികളുടെ പിന്തുണയോടെ 125 സീറ്റ് വരെ ഉറപ്പിക്കാനാണ് ടിവികെയുടെ ശ്രമം. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയോടൊപ്പം ചേരുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ബിജെപിയെയും ഡിഎംകെയെയും ഒരുപോലെ മാറ്റിനിർത്തുന്ന ഒരു മൂന്നാം ബദൽ സർക്കാർ രൂപീകരിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.

സഖ്യകക്ഷികളുടെ ഔദ്യോഗിക പിന്തുണക്കത്തുകൾ ലഭിച്ചാലുടൻ വിജയ് വീണ്ടും ഗവർണറെ കാണും. മെയ് 10-ന് ചെന്നൈയിൽ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താനാണ് നിലവിലെ തീരുമാനം. അതിനുള്ളിൽ പിന്തുണ ലഭിക്കുമെന്നും ടിവികെ നേതൃത്വം കരുതുന്നു. തമിഴ്നാടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സഖ്യസർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യതയാണ് വിജയ്‌യുടെ ഈ നീക്കത്തിലൂടെ തെളിയുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ചടക്കം വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് കരുതുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് നിലത്തിട്ട് മരുമകൻ, തലയ്ക്ക് ഗുരുതര പരിക്ക്, ദാരുണാന്ത്യം
ഭഗവന്ത് മൻ എത്തും മുൻപ് പരാതിയുമായി രാഘവ് ഛദ്ദയും സംഘവും രാഷ്ട്രപതി ഭവനിൽ; പഞ്ചാബ് സർക്കാർ കള്ളക്കേസെടുക്കുന്നുവെന്ന് പരാതി