കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടും; എഎപി സഖ്യം പ്രധാനം: ദില്ലിയിൽ പരമാവധി വിട്ടുവീഴ്‌ച ചെയ്യാൻ കോൺഗ്രസ്

Published : Feb 22, 2024, 01:49 PM IST
കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടും; എഎപി സഖ്യം പ്രധാനം: ദില്ലിയിൽ പരമാവധി വിട്ടുവീഴ്‌ച ചെയ്യാൻ കോൺഗ്രസ്

Synopsis

ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയാണ് ദില്ലിയില്‍ എഎപിക്ക് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലും ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം  നിലനിര്‍ത്താന്‍ ദില്ലിയില്‍ പരമാവധി വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് തയ്യാറാവുന്നു. ദില്ലിയിൽ ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റിൽ രണ്ടോ മൂന്നോ എണ്ണം കൊണ്ട് തൃപ്തിപ്പെടാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ദില്ലിക്ക് പുറമെ ഹരിയാനയിലും ഗുജറാത്തിലും കോണ്‍ഗ്രസ്-ആപ് സഖ്യം നിലവില്‍ വന്നേക്കും. എന്നാൽ പഞ്ചാബിൽ ഇരു പാര്‍ട്ടികളും തമ്മിൽ കടുംപിടുത്തം തുടരുന്നുണ്ട്.

ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയാണ് ദില്ലിയില്‍ എഎപിക്ക് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. ഏഴില്‍ നാല് സീറ്റെങ്കിലും വേണമെന്നായിരുന്നു തുടക്കത്തില്‍ നിലപാട്. എന്നാൽ പിന്നീട് പരമാവധി വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായി. ഒടുവില്‍ രണ്ടോ മൂന്നോ സീറ്റ് കൊണ്ട് തൃപ്തിപ്പെടാന്‍ ധാരണയായെന്നാണ് വിവരം. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി മേല്‍ക്കെ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കൂടുതല്‍ അവകാശവാദം ഉയര്‍ത്താത്തത്. 

ദില്ലിക്ക് പുറമെ ഗുജറാത്ത്, അസം, ഹരിയാന എന്നിവിടങ്ങളിലും ഇരു പാര്‍ട്ടികളും ധാരണയിലെത്തും. ദില്ലിയിലെ സഖ്യം പഞ്ചാബിലുണ്ടാകുമെന്നാണ് വിവരമെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല.  ഇരു പാര്‍ട്ടികളുടെയും പഞ്ചാബ് ഘടകങ്ങള്‍ കടുംപിടുത്തം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് സഹായമായത്. ഇതോടെ സീറ്റ് വിഭജന നടപടികള്‍ വേഗത്തിലാക്കി. 63 സീറ്റ് എസ് പിക്കും 17 സീറ്റ്  കോണ്‍ഗ്രസിനുമെന്നാണ് ഇപ്പോഴത്തെ ധാരണ. ബി.എസ്.പിയില്‍ നിന്ന് പുറത്ത് വന്ന ഡാനിഷ് അലി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. 63 സീറ്റുകളില്‍ ചിലത് സമാജ് വാദ് പാര്‍ട്ടി ചെറു കക്ഷികള്‍ക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമോ? വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി, 'ദേശീയ താൽപര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക'
ബാഗിൽ നിന്ന് ബുക്ക് എടുത്തപ്പോൾ പുറത്ത് ചാടിയത് 'വെള്ളിക്കെട്ടൻ', വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലം, 'കുട്ടി' യാത്രയായി