ബിജെപിയുടെ മൂന്നാം സ്ഥാനാർഥി നീക്കം; മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ കോൺഗ്രസ്

Published : Jun 08, 2026, 05:45 PM IST
 rahul gandhi cbi director selection row pm modi cbi misuse opposition protest 69 candidates

Synopsis

മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ നടപടി തുടങ്ങി കോൺഗ്രസ്. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎൽഎമാരെ മാറ്റുന്നത്.

ദില്ലി: മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ നടപടി തുടങ്ങി കോൺഗ്രസ്. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎൽഎമാരെ മാറ്റുന്നത്. രണ്ടു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്നിരിക്കെയാണ് ബിജെപി ഇന്ന് ഒരു സ്ഥാനാർത്ഥിയെ കൂടി നിർത്താൻ തീരുമാനിച്ചത്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.

ഝാർഖണ്ഡിലെ രണ്ടു സീറ്റുകളിൽ ഒന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലുള്ള അസംതൃപ്തി മുഖ്യമന്ത്രി ഹേമന്ദ് സോറൻ മല്ലികാർജ്ജുൻ ഖർഗയെ അറിയിച്ചിരുന്നു. ഇന്നലെ ഹേമന്ദ് സോറനുമായി സംസാരിച്ച് വിഷയം പരിഹരിച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നാൽ, ഇന്ന് ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കാതെ പകരം പ്രതിനിധിയെ സോറൻ അയച്ചത് അതൃപ്തിയുടെ സൂചനയായി. സ്വതന്ത്രനായി പത്രിക നൽകിയ വ്യവസായി പരിമൾ നാഥ്വാനിയെ ആണ് ബിജെപി പിന്തുണയ്ക്കുന്നത്. വിജയിക്കാൻ നാല് എംഎൽഎമാരുടെ കൂടി പിന്തുണ ബിജെപിക്ക് വേണമെന്നിരിക്കെ അട്ടിമറി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചു, ഞാൻ നിരസിച്ചു"; മമതയ്ക്കൊപ്പമെന്ന് സൗ​ഗത റോയ് എംപി
അസാധാരണ വിവാഹത്തിന്‍റെ ഞെട്ടലിൽ നാട്ടുകാർ; ഭാര്യയുടെ അമ്മയെ കോടതിയിലെത്തി വിവാഹം കഴിച്ച് യുവാവ്, വീഡിയോ വൈറൽ