പ്രധാനമന്ത്രിക്കെതിരായ പോസ്റ്റ്; പാകിസ്ഥാൻ്റെ ഏജൻ്റെന്ന് തിരിച്ചടിച്ച് ബിജെപി, പോസ്റ്റ് മുക്കി കോൺഗ്രസ്

Published : Apr 29, 2025, 10:44 PM ISTUpdated : Apr 30, 2025, 11:06 AM IST
പ്രധാനമന്ത്രിക്കെതിരായ പോസ്റ്റ്; പാകിസ്ഥാൻ്റെ ഏജൻ്റെന്ന് തിരിച്ചടിച്ച് ബിജെപി, പോസ്റ്റ് മുക്കി കോൺഗ്രസ്

Synopsis

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ വിമർശന പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു

ദില്ലി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് മുക്കി കോൺഗ്രസ്. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റ് പിൻവലിച്ചത്. ഉത്തരവാദിത്തം കാട്ടേണ്ട  സമയത്ത് പ്രധാനമന്ത്രിയെ  കാണുന്നില്ലെന്നാണ് കോണ്‍ഗ്രസ് എക്സിലെ കുറിപ്പിൽ വിമർശിച്ചത്. തലയില്ലാത്ത ചിത്രത്തിൽ പ്രധാനമന്ത്രി മോദിയുടേതിന് സമാനമായ വസ്ത്രധാരണം നടത്തിയ ഉടലിൻ്റെ ചിത്രമാണ് പങ്കുവെച്ചത്. Gayab എന്നും ഫോട്ടോയിൽ തലയ്ക്ക് മുകളിൽ കുറിച്ചിരുന്നു. ഈ പോസ്റ്റ് വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ  പിആർ ഏജൻറുമാരാണ് കോണ്‍ഗ്രസെന്ന് ബിജെപി പ്രചാരണം തുടങ്ങിയത്. ഇതോടെ രാത്രി വൈകി ഔദ്യോഗിക ഹാൻഡിലിൽ നിന്നും പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

അതിനിടെ ഇന്ന് ദില്ലിയിലെ വസതിയിൽ സൈനിക മേധാവിമാരുമായും പ്രതിരോധ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ചർച്ച നടത്തിയ പ്രധാനമന്ത്രി, പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ സൈനിക മേധാവിമാർക്ക് പൂർണ സമയം നൽകിയതായി പറഞ്ഞിരുന്നു. ലക്ഷ്യം, സമയം, ആക്രമണത്തിൻ്റെ രീതി എന്നിവ നിശ്ചയിക്കാനാണ് സൈനിക വിഭാഗങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പിന്നീട് ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി. നാളെ സുരക്ഷ സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ ഉപസമിതി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ
'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ