
ചെന്നൈ: ഇറച്ചിക്കടകള്‍ക്ക് മുന്നില്‍ കാര്യങ്ങളെല്ലാം പതിവുപോലെ. കൊവിഡ് 19 കാലത്ത് സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം എന്ന ഉത്തരവൊന്നും മിക്കവരും ഗൌനിച്ചില്ല. ഒടുവില്‍ 52 കടകള്‍ക്ക് പൂട്ടിട്ടും 425 കിലോ മാംസം പിടിച്ചെത്തും ചെന്നൈ കോർപ്പറേഷന്‍ അധികൃതർ മടങ്ങി.
ഞായറാഴ്ച ചെന്നൈ നഗരത്തിലെ ലോക്ക് ഡൌണ്‍ നിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു കോർപ്പറേഷന്‍ അധികൃതർ. മാംസം വില്‍ക്കുന്ന ഒട്ടുമിക്ക കടകള്‍ക്ക് മുന്നിലും വമ്പന്‍ തിരക്ക്. മിക്കയിടങ്ങളിലും സാമൂഹിക അകലം പേരിനുപോലുമില്ല. ഇതോടെ കോർപ്പറേഷന്‍ അധികൃതർ 52 സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിർദേശിക്കുകയായിരുന്നു. ചെന്നൈ കോർപ്പറേഷന്‍ പരിധിയിലെ നിയമങ്ങള്‍ പാലിക്കാത്തതും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് കാരണമായി.
പൂട്ടിയ ഇറച്ചിക്കടകള്‍ മൂന്ന് മാസത്തേക്ക് തുറക്കാന്‍ പാടില്ലെന്ന് കോർപ്പറേഷന്‍ കമ്മീഷണർ ജി പ്രകാശ് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കാത്ത സൂപ്പർ മാർക്കറ്റുകള്‍ക്കും പലചരക്കുകടകള്‍ക്കും ഇതേ നിയമം ബാധകമായിരിക്കും എന്നും അദേഹം വ്യക്തമാക്കിതായി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam