Asianet News MalayalamAsianet News Malayalam

അന്ന് പരിഹസിച്ചു, ഇന്ന് ലോകം എന്‍റെ മുദ്രാവാക്യത്തിന് പുറകെ: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ

രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കറോണ ഗോ എന്ന് ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൌണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു. 

I gave the slogan of  go corona, corona go now across world we can see this says Union Minister Ramdas Athawale
Author
New Delhi, First Published Apr 6, 2020, 10:19 AM IST

ദില്ലി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ചൊല്ല്  ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലേ. രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ, കറോണ ഗോ എന്ന് ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൌണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു. 

കേന്ദ്രമന്ത്രിയുടെ പ്രാര്‍ത്ഥനാ യോഗത്തിലെ കൊറോണ ചൊല്ല് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. നിരവധി ട്രോള്‍ വീഡിയകളും ഇതിന് പിന്നാലെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പരിഹസിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ കാണുന്നില്ലേ. ലോകം മുഴുവന്‍ ഈ മുദ്രാവാക്യമാണ് ചൊല്ലുന്നതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ പറഞ്ഞു. താനാണ് ഈ മുദ്രാവാക്യം നല്‍കിയതെന്നും രാം ദാസ് അത്താവാലെ പറഞ്ഞു.

കൊവിഡ് 19 വൈറസിന്‍റെ വ്യാപനം അത്രയധികമുണ്ടാവാതിരുന്ന സമയത്ത് താന് ചൊല്ലിയ ചൊല്ല് അന്ന് പരിഹസിക്കപ്പെട്ടിരുന്നു. ഇത് ചൊല്ലിയത് കൊണ്ട് വൈറസ് പോകുമോയെന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ഇന്ന് അത് ലോകരാജ്യങ്ങള്‍ ചൊല്ലുകയാണ്. 

Follow Us:
Download App:
  • android
  • ios