71 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 816 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു

Published : Oct 12, 2020, 09:51 AM ISTUpdated : Oct 12, 2020, 10:13 AM IST
71 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 816 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു

Synopsis

ഐസിഎംആ‌ർ പുറത്ത് വിട്ട കണക്കനുസരിച്ച് 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആ‌ർ പറയുന്നു. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 66,732 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 71,20,539 ആയി. 816 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,150 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 1.53 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവിൽ 8,61,853 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്റെ കണക്കുകൾ പറയുന്നു. 

ഇത് വരെ 61,49,535 പേ‌ർ കൊവിഡ് മുക്തി നേടിയെന്നാണ് കേന്ദ്ര കണക്ക്. 86.36 ശതമാനമാണ് രാജ്യത്തെ രോ​ഗമുക്തി നിരക്ക്.ഐസിഎംആ‌ർ പുറത്ത് വിട്ട കണക്കനുസരിച്ച് 9,94,851 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇത് വരെ 8,78,72,093 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആ‌ർ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി