കൊവിഡ് രോഗികൾ അറുപത് ലക്ഷം കടന്നു, ആശങ്കയോടെ രാജ്യം

By Web TeamFirst Published Sep 28, 2020, 9:35 AM IST
Highlights

24 മണിക്കൂറിനിടെ 1039 പേര്‍ മരണമടഞ്ഞു. ഇതുവരെ 95,542 പേര്‍ കൊവിഡിൽ മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7,19,67,230  സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷം കടന്നു. 24 മണിക്കൂറുകൾക്കിടെ 82,170 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ രാജ്യത്ത് 60,74,703 ആയി ഉയര്‍ന്നു. ഇതിൽ 9,62,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം കടന്നു. 50,16,521പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. 24 മണിക്കൂറിനിടെ 1039 പേര്‍ മരണമടഞ്ഞു. ഇതുവരെ 95,542 പേര്‍ കൊവിഡിൽ മരിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7,19,67,230  സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 

India's tally crosses 60-lakh mark with a spike of 82,170 new cases & 1,039 deaths reported in the last 24 hours.

Case tally stands at 60,74,703 including 9,62,640 active cases, 5,01,6521 cured/discharged/migrated & 95,542 deaths: Ministry of Health & Family Welfare pic.twitter.com/pxCS5ar40u

— ANI (@ANI)

സംസ്ഥാനങ്ങളിൽ കൂടുതൽ രോഗബാധിതര്‍ ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 18,056 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ രോഗികളായത്. കർണാടകയിൽ 9543 പേര്‍ക്കും, കേരളത്തിൽ 7445 പേര്‍ക്കും, ആന്ധ്രാപ്രദേശിൽ 6923 പേര്‍ക്കും തമിഴ്നാട് 5791 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന രോഗബാധയിൽ കേരളം നിലവിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 

click me!