രാജ്യത്ത് 396 പേർക്ക് കൊവിഡ്; സംസ്ഥാനത്ത് രണ്ടിടത്ത് നിരോധനാജ്ഞ, കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി | LIVE

14 മണിക്കൂർ ജനം വീട്ടിലിരിക്കും. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. 

10:52 PM

ഇറ്റലിയിൽ ഇന്നും 651 മരണം

ഇറ്റലിയിൽ ഇന്നും 651 പേർക്ക് കൊവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ ഇറ്റലിയിലാകെ മരണം 5476 ആയി.

10:40 PM

രാജ്യത്ത് 396 പേർക്ക് കൊവിഡ്

രാജ്യത്ത് 396 പേർക്ക് കൊവിഡ് രോഗബാധയെന്ന് വിവരം. ഐസിഎംആർ പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

10:22 PM

തമിഴ്നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

തമിഴ്‌നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് മടങ്ങിയെത്തിയ 64 വയസുള്ള സ്ത്രീ, ദുബായിൽ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ 43 വയസുള്ള പുരുഷൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

10:19 PM

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചാരണം

കൊവിഡ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ ഒരാളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഹോം ക്വാറൻ്റയിനിൽ കഴിയാൻ നൽകിയ നിർദേശം ലംഘിച്ചതിന് കാഞ്ഞിരപ്പള്ളിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. വിഴിക്കത്തോട് സ്വദേശികളായ സുരേന്ദ്രൻ ( 53) ഭാര്യ സരള (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്. സരള ഖത്തറിൽ നിന്ന് ഈ മാസം 16 നാണ് നാട്ടിലെത്തിയത്.

10:08 PM

നാളെ കടകൾ തുറക്കും; അവശ്യ സർവീസുകൾ റദ്ദാക്കില്ല

നാളെ കടകൾ തുറന്നു പ്രവർത്തിക്കും. കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടസ്സമില്ല. അവശ്യസർവീസുകൾ ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റേതാണ് അറിയിപ്പ്

10:05 PM

ഹാർബറുകളിൽ നാളെ മുതൽ മത്സ്യ ലേലത്തിന് നിരോധനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹാർബറുകളിലും ലാന്റിങ് സെൻറുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തി...
Read more

9:54 PM

എന്നിട്ടും പഠിച്ചില്ല: പള്ളികളിൽ കൂട്ട പ്രാർത്ഥന, കേസ്

സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന നടത്തി. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് സംഭവം. കണ്ണൂരിൽ 22 പേർക്കെതിരെ കേസെടുത്തു. കൂടുതൽ വായിക്കാം

9:27 PM

കോഴിക്കോട്ടെ രണ്ട് കൊവിഡ് ബാധിതരുടെ റൂട്ട് മാപ്പ്

9:22 PM

മുംബൈയിൽ മലയാളിക്ക് കൊവിഡ് 19

മുംബൈയിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെൽജിയത്തിൽ നിന്നെത്തിയ 30കാരനാണ് രോഗം സ്ഥിരീകരിച്ചത്. നവി മുംബൈയിലെ ഐരോളിയിലായിരുന്നു ഇയാൾ താമസിച്ചത്. ഇപ്പോൾ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഭാര്യയെയും മകനെയും കാണാൻ പോയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരും നിരീക്ഷണത്തിലാണ്.

9:22 PM

കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം: ഒരാൾ അറസ്റ്റിൽ

കൊവിഡ് 19 ന് മരുന്ന് കണ്ടു പിടിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ കേസിൽ കൊല്ലം പട്ടാഴിയിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പട്ടാഴി സ്വദേശി ശ്യാംകുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

9:19 PM

തിരുവനന്തപുരം ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തില്‍

ഇന്ന് ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലായതായി ആരോഗ്യവകുപ്പ്. ഇതോടെ ജില്ലയില്‍ 4923 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 31 പേരും ജനറല്‍ ആശുപത്രിയില്‍ 16 പേരും എസ്എറ്റി ആശുപത്രിയില്‍ മൂന്നുപേരും കിംസ് ആശുപത്രിയില്‍ മൂന്നുപേരും ഉള്‍പ്പെടെ 53 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പരിശോധനയ്ക്കായി അയച്ച 689 സാമ്പിളുകളില്‍ 535 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Read more 

9:16 PM

കൊവിഡ് ബാധിച്ച കോഴിക്കോട് സ്വദേശിനി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് പുതുപ്പാടി സ്വദേശിയായ നഴ്സിനെ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ  ഇസ്രായേലിലെ ജറുസലേമിൽ  വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു..രണ്ടു വർഷമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയായിരുന്നു.. ആശുപത്രിയിലെ സേവനത്തിനിടെയാണ് ഇവർക്ക് കോവിഡ് 19 ബാധിച്ചത്.

9:12 PM

ദില്ലിയിൽ അതീവ ഗുരുതര സാഹചര്യം

"

9:08 PM

മാഹിയിൽ ഇനി മദ്യം കിട്ടില്ല

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ബീവറേജസ് ഔട്‌ലെറ്റുകളും അടച്ചിടാൻ തീരുമാനം. ഈ മാസം 31 വരെയാണ് അടച്ചിടുക. നേരത്തെ ബാറുകളും അടച്ചിരുന്നു.

9:04 PM

കണ്ണൂരിൽ കൊവിഡ് ബാധിതനുമായി ബന്ധപ്പെട്ട എസ്ഐയും മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ

കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച  ചെറുവാഞ്ചേരി സ്വദേശിയുമായി ബസപ്പെട്ട ഇരിട്ടി എസ് ഐ, എക്സൈസ് ഇൻസ്പെക്ടർ, മാധ്യമ പ്രവർത്തകർ അടക്കം നാൽപ്പതോളം പേർ നിരീക്ഷണത്തിൽ. ദുബായിൽ നിന്ന് ഇയാൾ ഉൾപ്പെടെ പന്ത്രണ്ട അംഗ സംഘം
ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി  ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ്  വഴിയാണ്  നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക് പോസ്റ്റിൽ വച്ച്  സ്വകാര്യ ബസിൽ കയറിയ ഈ സംഘവും മറ്റ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്നാണ് പൊലീസും മാധ്യമ പ്രവർത്തകരുമടക്കം സ്ഥലത്ത് എത്തിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പരാതി ഉയർന്നിട്ടുണ്ട്.

8:24 PM

വയനാട്ടിലേക്ക് തിരിച്ചറിയൽ കാർഡ് നോക്കി പ്രവേശനം

കൊറോണ പശ്ചാത്തലത്തിൽ വയനാട്ടിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിലേക്ക് ഇനി മുതൽ പ്രവേശനം തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും. ചരക്ക് വാഹനം അടക്കം കടത്തി വിടുക കർശന പരിശോധനക്ക് ശേഷം മാത്രമെന്ന് എസ്പിയുടെ ഉത്തരവ്.

8:16 PM

ഗൾഫ് രാഷ്ട്രങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധന

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ 481 പേർ ചികിത്സയിലുണ്ട്. ബഹ്‌റൈനില്‍ 332 ചികിത്സയിൽ കഴിയുകയാണ്. കുവൈത്തില്‍ 188 ചികിത്സയില്ലുണ്ട്. യുഎഇയില്‍ 153 പേരും ഒമാനില്‍ മൂന്ന് പുതിയ കേസുകള്‍ അടക്കം 55 പേർക്ക് രോഗം സ്ഥിരീകരിച്ചു.

8:12 PM

അഭിഭാഷകർ രണ്ടാഴ്ച കോടതികളിൽ നിന്നും വിട്ടു നിൽക്കും

എറണാകുളം ജില്ലയിലെ അഭിഭാഷകർ രണ്ടാഴ്ച കോടതികളിൽ നിന്നും വിട്ടു നിൽക്കും. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് എറണാകുളം  ബാർ അസോസിയേഷൻ തീരുമാനം. ബാർ അസോസിയേഷൻ ഓഫീസും രണ്ടാഴ്ചത്തേക്ക് അടക്കും. അഭിഭാഷകർ ഓഫീസുകൾ അടക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

8:10 PM

ആന്ധ്ര പ്രദേശിലും ലോക് ഡൗൺ

ആന്ധ്ര പ്രദേശ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ദിവസ വേതനക്കാർക്ക് ആന്ധ്ര 1000 രൂപ അടിയന്തര സഹായം അനുവദിച്ചു. പൊതു ഗതാഗതം ഇല്ല . അതിർത്തികൾ അടച്ചു. സംസ്ഥാനത്തു ആകെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

8:00 PM

ജീവനക്കാരുടെ എണ്ണം കുറയ്ക്കും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എയർഫോഴ്സ് ആസ്ഥാനത്ത് ജീവനക്കാരുടെ എണ്ണം കുറക്കുന്നു. 50 ശതമാനം ജീവനക്കാർക്ക് അവധി നൽകും. 30 ശതമാനം ഓഫീസർമാർക്കും അവധി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

7:55 PM

നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞു

പത്തനംതിട്ട മെഴുവേലിയിൽ അമേരിക്കയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ കടന്നു കളഞ്ഞു.

7:55 PM

എമിറേറ്റ്സ് എയർലൈൻസ് മുഴുവൻ വിമാനങ്ങളും റദ്ദാക്കും

ദുബൈയിലെ എമിറേറ്റ്സ് എയൽലൈൻസ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മുഴുവൻ പാസഞ്ചർ സർവീസുകളും ബുധനാഴ്ച മുതൽ നിർത്തുകയാണെന്ന് സിഇഒ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. രാജ്യങ്ങൾ അതിർത്തികൾ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത് വരെ വിമാന സർവീസുകൾ നിർത്തി വെക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് എമിറേറ്റ്സ്.

7:50 PM

കോഴിക്കോട് നിരോധനാജ്ഞ

കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗബാധിതരിൽ ഒരാൾ ഇക്കഴിഞ്ഞ 20 ന് ദുബായിൽ നിന്ന് വന്നു. നേരിട്ട് ആശുപത്രിയിലെത്തി. മറ്റാരുമായും സമ്പർക്കം ഇല്ല. രണ്ടാമത്തെ ആൾ ഈ മാസം 13 നാണ് വന്നത്. 25 പേരുമായി സമ്പർക്കം ഉണ്ടെന്ന് വ്യക്തമായി.

ഇതോടെയാണ് കോഴിക്കോട് കടുത്ത നിയന്ത്രണം കൊണ്ടുവന്നത്. അഞ്ച് പേരിൽ കൂടുതൽ കൂടാൻ പാടില്ല. ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരം കടകൾ അടയ്ക്കാൻ സമ്മതിക്കില്ല. ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും. കടകൾക്ക് മുന്നിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. ബസുകളിൽ 50% സീറ്റുകളിലേ യാത്രക്കാരെ അനുവദിക്കൂ.

7:45 PM

കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട് ജില്ലയിൽ ലോക് ഡൗണിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാൽ, പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോറുകൾ റേഷൻ കട, ഭക്ഷ്യ വസ്ഥുക്കൾ വിൽക്കുന്ന കടകൾ എന്നിവക്ക് രാവിലെ 11 മണിമുതൽ 5 മണിവരെ പ്രവർത്തിക്കാം. കൂട്ടംകൂടാനോ അനാവശ്യ യാത്രകളോ പാടില്ല.

7:42 PM

കൊവിഡ് നിർദ്ദേശം ലംഘിച്ചവർക്കെതിരെ കേസ്

കൊവിഡ് നിരീക്ഷണം ലംഘിച്ചതിന്, കുളത്തൂപ്പുഴയിൽ രണ്ടുപേർക്ക് എതിരെ കേസ് എടുത്തു. ഓസ്‌ട്രേലിയയിൽ നിന്നു വന്ന
ഫെബ, റോബിൻ പൗലോസ് എന്നിവർക്ക് എതിരെ ആണ് കേസ്. ഇവർ കൂത്താട്ടുകുളം സ്വദേശികളാണ്.

പൊലീസിന്റെ നിർദ്ദേശം മറികടന്ന് പ്രാർത്ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരെ ഫോർട്ട് പൊലീസും കേസെടുത്തു

7:40 PM

തിരുവനന്തപുരം: പാൽ, പത്രം വിതരണക്കാർ ഗ്ലൗസ് ധരിക്കണം

ജില്ലയിലെ പാൽ, പത്രം വിതരണക്കാർ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

7:35 PM

കടുത്ത നിയന്ത്രണങ്ങളുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശന വിലക്ക്. കോവിഡ് 19 വൈറസ്ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി താലൂക്ക് ആശുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ബാങ്കുകളിൽ ഒരേ സമയം 5 പേരിൽ കൂടുതൽ പേരെ അനുവദിക്കില്ല.

7:35 PM

കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം ഇന്ന്

"

7:30 PM

മലപ്പുറത്തെ കൊവിഡ് ബാധിതർക്കൊപ്പം യാത്ര ചെയ്തവർ ശ്രദ്ധിക്കുക

കൊവിഡ് രോഗബാധ സ്ഥിരീകരിച്ച മലപ്പുറം വേങ്ങര കൂരിയാട് സ്വദേശി മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തി. എയർഇന്ത്യയുടെ  IX 348 നമ്പർ വിമാനത്തിലാണ് ഇയാൾ എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .

കൊവിഡ് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശി മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക്   എയർ അറേബ്യയുടെ G9  425 നമ്പർ വിമാനത്തിലാണ് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഇവരെ മാർച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ  IX 348 നമ്പർ വിമാനത്തിലും, മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9  425 നമ്പർ വിമാനത്തിലും യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ 0483 2737858, 0483 2737857.

7:30 PM

പത്തനംതിട്ടയിൽ 13 പേർക്കെതിരെ കേസ്

പത്തനംതിട്ടയിൽ ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസെടുത്തു. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

7:23 PM

സ്പെയിനിൽ നിന്ന് വന്ന യുവതിക്ക് കൊവിഡ്

തമിഴ്നാട്ടിൽ ഇന്ന് കൊവിഡ് സ്ഥരീകരിച്ചത് കോയമ്പത്തൂർ സ്വദേശിക്ക്. സ്പെയിനിൽ നിന്ന് വിമാനമാർഗ്ഗം ബെംഗളൂരുവിൽ എത്തിയ യുവതി സഞ്ചരിച്ചത് ട്രെയിനിൽ. ബെംഗളൂരുവിൽ നിന്ന് ട്രെയിനിലാണ് കോയമ്പത്തൂരിലെത്തിയത്. ഈ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

7:13 PM

കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും കൂടുതൽ സമ്പർക്കങ്ങളില്ല.

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച നാല് കണ്ണൂർ സ്വദേശികൾക്കും അധികം സമ്പർക്കങ്ങളില്ലെന്ന് വ്യക്തമായി. വിമാനത്താവളങ്ങളിൽ നിന്ന് നേരെ ആശുപത്രിയിലേക്കോ വീട്ടിൽ ഐസൊലേഷനായി ഉടൻ ആശുപത്രിയിലേക്കോ എത്തിയവരാണ്. ഇവർ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികളാണ്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറൽ ആശുപത്രിയിലും കുഞ്ഞിമംഗലം ചപ്പാരപ്പടവ് സ്വദേശികൾ പരിയാരത്തും ചികിത്സയിൽ കഴിയുകയാണ്. എല്ലാവരും ഗൾഫിൽ നിന്ന് എത്തിയവരാണ്. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ.

7:07 PM

ഇതൊരു നീണ്ട യുദ്ധത്തിന്റെ തുടക്കം: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനതാ കർഫ്യു ഇന്ന് രാത്രി ഒൻപത് മണിക്ക് അവസാനിക്കാനിരിക്കെ ഇത് ആഹ്ലാദിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

7:07 PM

തെലങ്കാനയിൽ അഞ്ച് പേർക്ക് കൊവിഡ്; സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു

തെലങ്കാനയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തു അഞ്ച് പേർക്ക് കൂടി കൊവിഡ്. അതിർത്തികൾ അടച്ചു. പൊതുഗതാഗതം ഇല്ല. യാത്രാ വാഹനങ്ങൾക്കും വിലക്ക്. അവശ്യ സാധനങ്ങൾ വാങ്ങാൻ കുടുംബത്തിലെ ഒരാൾ മാത്രമേ പുറത്തിറങ്ങാവൂവെന്നും നിബന്ധന.

7:05 PM

കാസർകോട്ട് ഇന്നും കൊവിഡ് ബാധിതർ; അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു

കാസർകോട് ജില്ലയിലെ കൊവിഡ് ബാധിതർ നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികളാണ്. ഇവർ അഞ്ചുപേരും ദുബായിൽ നിന്ന് വന്നവരാണ്.  ഒരാൾക്ക് 58ഉം ഒരാൾക്ക് 27ഉം ഒരാൾക്ക് 32ഉം  ഒരാൾക്ക് 41ഉം ഒരാൾക്ക് 33ഉം വയസാണ് പ്രായം. എല്ലാവരും പുരുഷൻമാരാണ്. 

7:03 PM

സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 64 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. 

കൂടുതൽ വായിക്കാം

6:20 PM

ദില്ലിയിൽ 27 കൊവിഡ് കേസുകൾ, രാജ്യതലസ്ഥാനവും ലോക്ക് ഡൗണിലേക്ക്

ദില്ലി: ദില്ലിയിലാകെ 27 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനം ലോക്ക്ഡൗൺ ചെയ്യു. 25 ശതമാനം ബസുകൾ മാത്രം സർവ്വീസ് നടത്തും കടകൾ അടച്ചിടും. ദില്ലിയിൽ അതിർത്തികൾ അവശ്യ സർവ്വീസിനൊഴികെ അടക്കും

5:55 PM

തമിഴ്നാട്ടിൽ മൂന്ന് ജില്ലകൾ അടച്ചിടും

തമിഴ്നാട്ടിൽ മൂന്ന് ജില്ലകൾ അടച്ചിടും.ചെന്നൈ, കാഞ്ചീപുരം ഈറോഡ് ജില്ലകൾ ലോക്ക് ഡൗൺ ചെയ്യും.

5:41 PM

പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. ഭക്ഷ്യധാന്യങ്ങൾ കേരളം വേണ്ടത്ര സംഭരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും തിലോത്തമൻ പറഞ്ഞു.ചരക്ക് ഗതാഗതം സുഖമമായി നടക്കും. മൂന്നുമാസത്തെ ഭക്ഷ്യസാധനങ്ങൾ സ്റ്റോക്കുണ്ട് .റേഷൻകടകൾ വഴി കൃത്യമായി  ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യും. ആവശ്യമെങ്കിൽ സമയനിയന്ത്രണം കൊണ്ടുവരും.സപ്ലൈകോയുടെ കൂടുതൽ മൊബൈൽ വിതരണ യൂണിറ്റുകൾ തുടങ്ങും

Read more at: 'പരിഭ്രമിക്കരുത്, ഭക്ഷ്യധാന്യങ്ങൾ വേണ്ടത്ര സംഭരിച്ചിട്ടുണ്ട്'; റവന്യൂ മന്ത്രി ...

5:35 PM

ഉത്തർ പ്രദേശിൽ 15 ജില്ലകൾ അടച്ചിടാൻ തീരുമാനം

5:00 PM

ജനത കർഫ്യൂവിൽ രാജ്യം നിശ്ചലം

ദില്ലി: കൊവിഡ് വൈറസ് ബാധയ്ക്കെതിരായ പ്രതിരോധമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമായി. 5 മണിക്ക് പലയിടത്തും ആളുകൾ പാത്രങ്ങൾ മുട്ടി ശബ്ദമുണ്ടാക്കി. 

4:47 PM

ചണ്ഡീഗഡിലും ലോക്ക് ഡൗൺ

ചണ്ഡീഗഡിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

4:47 PM

കൂടുതൽ കേസുകൾ പോസിറ്റീവാകാൻ സാധ്യത

സംസ്ഥാനത്ത് കൂടുതൽ കേസുകൾ പോസിറ്റീവാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ കാര്യങ്ങൾ മുഖ്യമന്തിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേർന്ന് തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി. 

4:38 PM

സ്വകാര്യ വാഹനങ്ങൾക്ക് യാത്ര ചെയ്യാം

സ്വകാര്യ വാഹനങ്ങളിൽ ജില്ലകളിൽ നിന്ന് ജില്ലകളിലേക് പോവാൻ തടസമില്ല. സ്വകാര്യ വാഹനങ്ങളിൽ സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്ക്. 

4:38 PM

ലോക് ഡൗണിൽ ആശയക്കുഴപ്പം

കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും. നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

Read more at:  ഏഴ് ജില്ലകളിൽ ലോക് ഡൗൺ നിര്‍ദ്ദേശം കേരളത്തിൽ നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി ...

4:38 PM

ആശങ്കപ്പെടേണ്ടെതില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ജില്ലകളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയാൽ ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക് ഡൗൺ വന്നാൽ എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭ്യമാക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

4:35 PM

സംസ്ഥാനത്ത് അഞ്ച് പുതിയ കേസുകൾ കൂടി

നിലവിൽ സംസ്ഥാനത്ത് ഇതുവരെ 54 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . ഇന്ന് സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പറയുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനത്തിന്‍റെ വിലയിരുത്തലനുസരിച്ച് ഒമ്പത് ജില്ലകളിലാണ് നിയന്ത്രണം വേണ്ടതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. 

Read more at: കാസര്‍കോട്ട് ലോക് ഡൗൺ, ഇന്ന് 5 പുതിയ കേസ്, 9 ജില്ലകളിൽ നിയന്ത്രണം വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി ...

4:08 PM

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി

രാജ്യത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലാണ് 69 വയസുകാരൻ മരിച്ചത്. ഗുജറാത്തിലെ തന്നെ വഡോദരയിൽ ഇന്നലെ മരിച്ച 65 കാരിക്കും കൊവിഡ് സംശയിക്കുന്നുണ്ട്. ഇവരുടെ ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുകയാണ്.

3:56 PM

ഒമ്പത് മണിക്ക് ശേഷവും വീട്ടിൽ തുടരണം

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

3:36 PM

ആഭ്യന്തര വിമാനസർവ്വീസുകൾ തുടരും

ആഭ്യന്തര വിമാനസർവ്വീസുകൾ തുടരും

3:36 PM

കൊച്ചി മെട്രോ സർവ്വീസ് നിർത്തി

കൊച്ചി മെട്രോ സർവ്വീസ് നിർത്തിവച്ചു. ഈ മാസം 31 വരെ സർവ്വീസ് നിർത്തി വച്ചു. 

3:34 PM

ഉത്തരാഖണ്ഡിലും പൂർണ്ണ നിയന്ത്രണം

ഉത്തരാഖണ്ഡിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 

3:27 PM

മഹാരാഷ്ട്രയിലും നിരോധനാജ്ഞ

മഹാരാഷ്ട്രയിൽ ആകെ നിരോധനാജ്ഞ പ്രഖ്യാപിക്കും

3:27 PM

അവശ്യസാധനങ്ങൾ ലഭ്യമാക്കും

സംസ്ഥാനത്ത് അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി
 
3:24 PM

ആരും പരിഭ്രാന്തരാകേണ്ടെന്ന് കേരള സർക്കാർ

ആരും പരിഭ്രാന്തരാകേണ്ടെന്ന് കേരള സർക്കാർ. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രയുടെ ഓഫീസ്‌
അതിനു ശേഷം നയപരമായ തീരുമാനം എടുക്കും. 

3:24 PM

കർണാടകത്തിൽ 144 പ്രഖ്യാപിച്ചു

കർണാടകത്തിൽ നാളെ പൊതുഗതാഗതം ഇല്ല. ഇന്ന്‌ രാത്രി 9 മണി മുതൽ 12 മണി വരെ 144 പ്രഖ്യാപിച്ചു

3:24 PM

അന്തിമ വിവരം കിട്ടിയിട്ടില്ലെന്ന് സംസ്ഥാനം

കേന്ദ്രത്തിൽ നിന്നും അന്തിമ വിവരം കിട്ടിയിട്ടില്ലെന്ന് കേരളം. വിവരങ്ങൾ കാത്തിരിക്കുന്നു......

3:23 PM

കർണാടകത്തിലും ലോക്ക്ഡൗൺ

കർണാടകത്തിലും കേന്ദ്രം ലോക്ക്ഡൗൺ നിർദ്ദേശിച്ചു, ബെംഗളൂരു, മൈസൂർ, മംഗളൂരു നഗരങ്ങളും ലോക്ക്ഡൗണിലേക്ക്. കർണാടകത്തിൽ ആകെ 9 ജില്ലകളിൽ ലോക്ക്ഡൗൺ.

3:04 PM

കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ക്ഡൗൺ ?

കേരളത്തിലെ ഏഴ് ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാനാണ് നിർദ്ദേശം.

Read more at: കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടും, ലോക്ക് ഡൗണിന് നിർദേശം...

2:41 PM

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 370 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 370 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 
 
2:41 PM

രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് 19 വ്യാപിക്കുന്നത് തടയാൻ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്താകെ മെട്രോ സർവ്വീസുകൾ നിർത്തിവയ്ക്കും. അന്തർ സംസ്ഥാന ബസ് സർവ്വീസുകളും നിർത്തിവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രമേ നടത്തൂ. കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.

2:19 PM

ബംഗാളിൽ അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ നിർത്തിവച്ചു

കൊൽക്കത്ത: ബംഗാളിൽ അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ ഈ മാസം 31 വരെ നിർത്തിവച്ചു. 

1:50 PM

തമിഴ്നാട്ടിൽ പുലർച്ചെ 5 വരെ കർഫ്യൂ

ചെന്നൈ: തമിഴ്നാട്ടിൽ കർഫ്യൂ പുലർച്ചെ 5 മണി വരെ തുടരും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് തമിഴ്നാട് സർക്കാർ അഭ്യർത്ഥിച്ചു

1:43 PM

കർഫ്യൂ ദിനത്തിൽ ഇറച്ചി വിൽപ്പന

കോവിഡ് പ്രതിരോധനത്തിനിടെ ഇറച്ചി വിൽപ്പന നടത്തിയ രണ്ട് പേർക്കെതിരെ വയനാട്ടിൽ കേസെടുത്തു. പടിഞ്ഞാറത്തറയിൽ ഇറച്ചി വിൽപന നടത്തിയ സജിത്, അബ്ദുൽ റഷീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടത്. നിരീക്ഷണത്തിൽ കഴിയവേ കറങ്ങി നടന്നതിന് ഒരാൾക്കെതിരെയും ഇന്ന് ജില്ലയിൽ കേസെടുത്തിട്ടുണ്ട്. 

1:10 PM

എല്ലാ പാസഞ്ചർ തീവണ്ടികളും നിർത്തി

ദില്ലി: ഈ മാസം 31 വരെ രാജ്യത്തെ എല്ലാ പാസഞ്ചർ തീവണ്ടികളും സർവ്വീസ് നിർത്തി. 

12:02 PM

ആറാം മരണം ബിഹാറിൽ

രാജ്യത്ത് ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ നടന്നതായി റിപ്പോർട്ട്. 38 വയസുകാരനാണ് മരിച്ചത്.  ഇയാൾക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോർ‍ട്ട്. രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ പോയി വന്നതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.

11:55 AM

കൊവിഡ് ബാധിതരുടെ എണ്ണം 341

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 341 ആയതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസ‍ർച്ച്. അസോസിയേഷൻ

11:55 AM

ചെന്നൈയിൽ ഒരാൾക്ക് കൂടി കൊവിഡ്

ചെന്നൈ: ചെന്നൈയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ  കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി.

11:52 AM

കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും സൈനികരാണെന്ന് പ്രധാനമന്ത്രി

ദില്ലി: കൊവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും സൈനികർ ആണെന്ന് പ്രധാനമന്ത്രി. ജാഗ്രത പുലർത്തുന്നത് ആയിരക്കണക്കിന് ജീവിതങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Quality family time, television and some good food.

Each of you is a valued soldier in this battle against COVID-19.

Your being alert and cautious can help lakhs of other lives. https://t.co/zuoocrP4Th

— Narendra Modi (@narendramodi)

11:48 AM

നാളെ മുതൽ പാർലമെന്‍റിലെത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ്

പാർലമെന്‍റ് സമ്മേളനത്തിൽ നാളെ മുതൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം വ്യക്തമാക്കി സ്പീക്കർക്ക് കത്തു നല്കി

11:39 AM

പഞ്ചാബും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവ്വീസുകൾ ഒഴികെയുള്ളവയെല്ലാം ലോക്ക് ഡൗണിന്‍റെ പരിധിയിൽ വരും.

11:33 AM

ട്രെയിനുകൾ നിർത്തും

ദില്ലി: രാജ്യത്തെ ട്രെയിൻ സർവ്വീസുകൾ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തി വയ്ക്കും. ചൊവ്വാഴ്ച വരെയാണ് നിലവിൽ സർവ്വീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. 

Read more at: കൊവിഡ് 19: രാജ്യത്ത് ട്രെയിൻ സര്‍വ്വീസ് നിര്‍ത്തി, ലോക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് ...

10:55 AM

ഒരു കൊവിഡ് മരണം കൂടി

മുംബൈ: മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാർതത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തെ അഞ്ചാമത്തെ കൊവിഡ് മരണമാണ് ഇത്.

Read more at: മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു ...

10:20 AM

ഇറ്റലിൽ കുടുങ്ങിയ 263 പേരെ തിരികെയെത്തിച്ചു

റോം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ  263 പേരെ തിരികെയെത്തിച്ചു. റോമിൽ നിന്ന് 263 പേരുമായി എയർ ഇന്ത്യ വിമാനം ഇന്ന്  9.15 യോടെ ദില്ലിയിലെത്തി. 

Read more at: റോമിൽ കുടുങ്ങിയ  263 പേരെ ദില്ലിയിലെത്തിച്ചു,  നിരീക്ഷണത്തിലാക്കി

9:45 AM

പാർ‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കൽ; നാളെ ചർച്ച

ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചർച്ച ചെയ്യും. പ്രതിപക്ഷം സമ്മേളനം ചുരുക്കണമെന്ന് ആവശ്യപ്പെടും.ധനബിൽ നാളെ ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്. 

Read more at: കൊവിഡ് 19 ; പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം , തീരുമാനം നാളെ ...

9:25 AM

റോമില്‍ കുടുങ്ങിയ 327 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിമാനം പുറപ്പെട്ടു

ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് 12 ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടോടെ റോമില്‍ എത്തും. 

9:30 AM

കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ സാധാരണക്കാരും

ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ദില്ലിയിലെ സാധാരണക്കാരും. നഗരത്തിലെ വസ്ത്രങ്ങൾ വൃത്തിയാക്കുന്ന ധോബി വാലകൾ ഇന്ന് തങ്ങളുടെ ജോലി നിർത്തിവെച്ച് കൊവിഡ് 19 ന്റെ പ്രതിരോധ പരിപാടികളുടെ ഭാഗമാകുകയാണ്. 

9:21 AM

ജനതാ കർഫ്യൂ ഏറ്റെടുത്ത് പാലക്കാട്

ജനതാ കർഫ്യൂ പാലക്കാട് ഏറ്റെടുത്തിരിക്കുകയാണ്. പരിസരങ്ങൾ ശുചിയാക്കുന്നതിനുള്ള ഭാഗമായി അഗ്നിരക്ഷാസേന പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ച്ച അണുവിമുക്തമാക്കി.

9:18 AM

ഗുജറാത്തിൽ ജാ​ഗ്രത

​ഗുജറാത്തിലെ നാല് പ്രധാന ന​ഗരങ്ങൾ അടച്ചു. അഹമ്മദാബാദ്, സൂറത്ത്,വഡോദര,രാജ്കോട് എന്നിവിടങ്ങളിൽ എല്ലാ സ്ഥാപനങ്ങളും കടകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മാർച്ച് 25വരെയാണ് നിയന്ത്രണം.  

9:18 AM

രാജസ്ഥാൻ നിശ്ചലം

 രാജസ്ഥാനിൽ മാർച്ച് 31വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥആനമായി രാജസ്ഥാൻ.  

9:18 AM

മുംബൈയിൽ നിന്നെത്തിയ 32 പേർ സ്വയം ഐസോലേഷനിൽ പ്രവേശിച്ചു

മുംബൈയിൽ ജോലി ചെയ്യുന്ന കാസർകോട് വലിയപറമ്പ് സ്വദേശികളായ 32 പേർ നാട്ടിലെത്തി സ്വയം ഐസോലേഷനിൽ പ്രവേശിച്ചു. വലിയപറമ്പ് പടന്നക്കടപ്പുറം  ഗവ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം ഐസൊലേഷൻ വാർഡ് ഒരുക്കിയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരാണ് ഇവർ.

മുംബൈയിൽ നിന്നുമെത്തിയ 32 കാസർ​കോട്ടുകാരെ ഐസൊലേഷൻ ക്യാംപിൽ പ്രവേശിപ്പിച്ചു

8:59 AM

വിദേശത്തുനിന്ന് നാട്ടിലെത്തിയ ചുറ്റിനടന്ന ഒന്‍പത് പേർക്കെതിരെ കേസ്

കൊല്ലം കുണ്ടറയിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേർ നാട്ടില്‍ ചുറ്റിനടന്നു. വീട്ടിനുള്ളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ആരോഗ്യവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറഞ്ഞു. വിവിധ വകുപ്പുകള്‍ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു. ഇവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി.

8:59 AM

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 332

രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 332 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേര്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം രോഗവും സ്ഥിരീകരിച്ചത്.

കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 332; 48 മണിക്കൂറിനുള്ളില്‍ 40 ശതമാനം വര്‍ധനവ്

10:49 PM IST:

ഇറ്റലിയിൽ ഇന്നും 651 പേർക്ക് കൊവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതോടെ ഇറ്റലിയിലാകെ മരണം 5476 ആയി.

10:37 PM IST:

രാജ്യത്ത് 396 പേർക്ക് കൊവിഡ് രോഗബാധയെന്ന് വിവരം. ഐസിഎംആർ പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

10:19 PM IST:

തമിഴ്‌നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് മടങ്ങിയെത്തിയ 64 വയസുള്ള സ്ത്രീ, ദുബായിൽ നിന്ന് കഴിഞ്ഞ ആഴ്ച എത്തിയ 43 വയസുള്ള പുരുഷൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

10:16 PM IST:

കൊവിഡ് വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ ഒരാളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഹോം ക്വാറൻ്റയിനിൽ കഴിയാൻ നൽകിയ നിർദേശം ലംഘിച്ചതിന് കാഞ്ഞിരപ്പള്ളിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. വിഴിക്കത്തോട് സ്വദേശികളായ സുരേന്ദ്രൻ ( 53) ഭാര്യ സരള (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്. സരള ഖത്തറിൽ നിന്ന് ഈ മാസം 16 നാണ് നാട്ടിലെത്തിയത്.

10:05 PM IST:

നാളെ കടകൾ തുറന്നു പ്രവർത്തിക്കും. കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടസ്സമില്ല. അവശ്യസർവീസുകൾ ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റേതാണ് അറിയിപ്പ്

10:02 PM IST:

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹാർബറുകളിലും ലാന്റിങ് സെൻറുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തി...
Read more

9:51 PM IST:

സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന നടത്തി. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് സംഭവം. കണ്ണൂരിൽ 22 പേർക്കെതിരെ കേസെടുത്തു. കൂടുതൽ വായിക്കാം

9:24 PM IST:

9:20 PM IST:

മുംബൈയിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെൽജിയത്തിൽ നിന്നെത്തിയ 30കാരനാണ് രോഗം സ്ഥിരീകരിച്ചത്. നവി മുംബൈയിലെ ഐരോളിയിലായിരുന്നു ഇയാൾ താമസിച്ചത്. ഇപ്പോൾ കസ്തൂർബാ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഭാര്യയെയും മകനെയും കാണാൻ പോയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരും നിരീക്ഷണത്തിലാണ്.

9:19 PM IST:

കൊവിഡ് 19 ന് മരുന്ന് കണ്ടു പിടിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ കേസിൽ കൊല്ലം പട്ടാഴിയിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പട്ടാഴി സ്വദേശി ശ്യാംകുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

9:17 PM IST:

ഇന്ന് ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലായതായി ആരോഗ്യവകുപ്പ്. ഇതോടെ ജില്ലയില്‍ 4923 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 31 പേരും ജനറല്‍ ആശുപത്രിയില്‍ 16 പേരും എസ്എറ്റി ആശുപത്രിയില്‍ മൂന്നുപേരും കിംസ് ആശുപത്രിയില്‍ മൂന്നുപേരും ഉള്‍പ്പെടെ 53 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പരിശോധനയ്ക്കായി അയച്ച 689 സാമ്പിളുകളില്‍ 535 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Read more 

9:12 PM IST:

കോഴിക്കോട് പുതുപ്പാടി സ്വദേശിയായ നഴ്സിനെ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിൽ  ഇസ്രായേലിലെ ജറുസലേമിൽ  വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു..രണ്ടു വർഷമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയായിരുന്നു.. ആശുപത്രിയിലെ സേവനത്തിനിടെയാണ് ഇവർക്ക് കോവിഡ് 19 ബാധിച്ചത്.

9:08 PM IST:

"

9:05 PM IST:

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ബീവറേജസ് ഔട്‌ലെറ്റുകളും അടച്ചിടാൻ തീരുമാനം. ഈ മാസം 31 വരെയാണ് അടച്ചിടുക. നേരത്തെ ബാറുകളും അടച്ചിരുന്നു.

9:01 PM IST:

കണ്ണൂർ: കൊവിഡ് സ്ഥിരീകരിച്ച  ചെറുവാഞ്ചേരി സ്വദേശിയുമായി ബസപ്പെട്ട ഇരിട്ടി എസ് ഐ, എക്സൈസ് ഇൻസ്പെക്ടർ, മാധ്യമ പ്രവർത്തകർ അടക്കം നാൽപ്പതോളം പേർ നിരീക്ഷണത്തിൽ. ദുബായിൽ നിന്ന് ഇയാൾ ഉൾപ്പെടെ പന്ത്രണ്ട അംഗ സംഘം
ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി  ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ്  വഴിയാണ്  നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക് പോസ്റ്റിൽ വച്ച്  സ്വകാര്യ ബസിൽ കയറിയ ഈ സംഘവും മറ്റ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്നാണ് പൊലീസും മാധ്യമ പ്രവർത്തകരുമടക്കം സ്ഥലത്ത് എത്തിയത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പരാതി ഉയർന്നിട്ടുണ്ട്.

8:23 PM IST:

കൊറോണ പശ്ചാത്തലത്തിൽ വയനാട്ടിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. വയനാട്ടിലേക്ക് ഇനി മുതൽ പ്രവേശനം തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനു ശേഷം മാത്രമായിരിക്കും. ചരക്ക് വാഹനം അടക്കം കടത്തി വിടുക കർശന പരിശോധനക്ക് ശേഷം മാത്രമെന്ന് എസ്പിയുടെ ഉത്തരവ്.

8:15 PM IST:

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ 481 പേർ ചികിത്സയിലുണ്ട്. ബഹ്‌റൈനില്‍ 332 ചികിത്സയിൽ കഴിയുകയാണ്. കുവൈത്തില്‍ 188 ചികിത്സയില്ലുണ്ട്. യുഎഇയില്‍ 153 പേരും ഒമാനില്‍ മൂന്ന് പുതിയ കേസുകള്‍ അടക്കം 55 പേർക്ക് രോഗം സ്ഥിരീകരിച്ചു.

8:09 PM IST:

എറണാകുളം ജില്ലയിലെ അഭിഭാഷകർ രണ്ടാഴ്ച കോടതികളിൽ നിന്നും വിട്ടു നിൽക്കും. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് എറണാകുളം  ബാർ അസോസിയേഷൻ തീരുമാനം. ബാർ അസോസിയേഷൻ ഓഫീസും രണ്ടാഴ്ചത്തേക്ക് അടക്കും. അഭിഭാഷകർ ഓഫീസുകൾ അടക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

8:06 PM IST:

ആന്ധ്ര പ്രദേശ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ദിവസ വേതനക്കാർക്ക് ആന്ധ്ര 1000 രൂപ അടിയന്തര സഹായം അനുവദിച്ചു. പൊതു ഗതാഗതം ഇല്ല . അതിർത്തികൾ അടച്ചു. സംസ്ഥാനത്തു ആകെ 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

7:58 PM IST:

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എയർഫോഴ്സ് ആസ്ഥാനത്ത് ജീവനക്കാരുടെ എണ്ണം കുറക്കുന്നു. 50 ശതമാനം ജീവനക്കാർക്ക് അവധി നൽകും. 30 ശതമാനം ഓഫീസർമാർക്കും അവധി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

7:55 PM IST:

പത്തനംതിട്ട മെഴുവേലിയിൽ അമേരിക്കയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർ കടന്നു കളഞ്ഞു.

7:54 PM IST:

ദുബൈയിലെ എമിറേറ്റ്സ് എയൽലൈൻസ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മുഴുവൻ പാസഞ്ചർ സർവീസുകളും ബുധനാഴ്ച മുതൽ നിർത്തുകയാണെന്ന് സിഇഒ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. രാജ്യങ്ങൾ അതിർത്തികൾ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത് വരെ വിമാന സർവീസുകൾ നിർത്തി വെക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് എമിറേറ്റ്സ്.

7:50 PM IST:

കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രോഗബാധിതരിൽ ഒരാൾ ഇക്കഴിഞ്ഞ 20 ന് ദുബായിൽ നിന്ന് വന്നു. നേരിട്ട് ആശുപത്രിയിലെത്തി. മറ്റാരുമായും സമ്പർക്കം ഇല്ല. രണ്ടാമത്തെ ആൾ ഈ മാസം 13 നാണ് വന്നത്. 25 പേരുമായി സമ്പർക്കം ഉണ്ടെന്ന് വ്യക്തമായി.

ഇതോടെയാണ് കോഴിക്കോട് കടുത്ത നിയന്ത്രണം കൊണ്ടുവന്നത്. അഞ്ച് പേരിൽ കൂടുതൽ കൂടാൻ പാടില്ല. ഭക്ഷ്യവസ്തുക്കളും മരുന്നും ഉറപ്പാക്കുമെന്ന് കളക്ടർ അറിയിച്ചു. ഇത്തരം കടകൾ അടയ്ക്കാൻ സമ്മതിക്കില്ല. ഭക്ഷ്യധാന്യം വീട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും. കടകൾക്ക് മുന്നിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. ബസുകളിൽ 50% സീറ്റുകളിലേ യാത്രക്കാരെ അനുവദിക്കൂ.

7:45 PM IST:

കാസർകോട് ജില്ലയിൽ ലോക് ഡൗണിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാൽ, പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോറുകൾ റേഷൻ കട, ഭക്ഷ്യ വസ്ഥുക്കൾ വിൽക്കുന്ന കടകൾ എന്നിവക്ക് രാവിലെ 11 മണിമുതൽ 5 മണിവരെ പ്രവർത്തിക്കാം. കൂട്ടംകൂടാനോ അനാവശ്യ യാത്രകളോ പാടില്ല.

7:43 PM IST:

കൊവിഡ് നിരീക്ഷണം ലംഘിച്ചതിന്, കുളത്തൂപ്പുഴയിൽ രണ്ടുപേർക്ക് എതിരെ കേസ് എടുത്തു. ഓസ്‌ട്രേലിയയിൽ നിന്നു വന്ന
ഫെബ, റോബിൻ പൗലോസ് എന്നിവർക്ക് എതിരെ ആണ് കേസ്. ഇവർ കൂത്താട്ടുകുളം സ്വദേശികളാണ്.

പൊലീസിന്റെ നിർദ്ദേശം മറികടന്ന് പ്രാർത്ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരെ ഫോർട്ട് പൊലീസും കേസെടുത്തു

7:41 PM IST:

ജില്ലയിലെ പാൽ, പത്രം വിതരണക്കാർ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

7:41 PM IST:

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശന വിലക്ക്. കോവിഡ് 19 വൈറസ്ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി താലൂക്ക് ആശുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ബാങ്കുകളിൽ ഒരേ സമയം 5 പേരിൽ കൂടുതൽ പേരെ അനുവദിക്കില്ല.

7:34 PM IST:

"

7:29 PM IST:

കൊവിഡ് രോഗബാധ സ്ഥിരീകരിച്ച മലപ്പുറം വേങ്ങര കൂരിയാട് സ്വദേശി മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബിയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തി. എയർഇന്ത്യയുടെ  IX 348 നമ്പർ വിമാനത്തിലാണ് ഇയാൾ എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് .

കൊവിഡ് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശി മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക്   എയർ അറേബ്യയുടെ G9  425 നമ്പർ വിമാനത്തിലാണ് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയത്. അവിടെ നിന്നും ആംബുലൻസിൽ വീട്ടിലെത്തി. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ഇവരെ മാർച്ച് 22ന് (ഇന്ന്) മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

മാർച്ച് 19 ന് പുലർച്ചെ 5 മണിക്ക് അബുദാബി യിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ എത്തിയ എയർഇന്ത്യയുടെ  IX 348 നമ്പർ വിമാനത്തിലും, മാർച്ച് 21 ന് പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ എയർ അറേബ്യയുടെ G9  425 നമ്പർ വിമാനത്തിലും യാത്ര ചെയ്തവർ ജില്ലാ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. ജില്ല മെഡിക്കൽ കൺട്രോൾ റൂം നമ്പർ 0483 2737858, 0483 2737857.

7:26 PM IST:

പത്തനംതിട്ടയിൽ ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച 13 പേര്‍ക്കെതിരേ കേസെടുത്തു. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

7:21 PM IST:

തമിഴ്നാട്ടിൽ ഇന്ന് കൊവിഡ് സ്ഥരീകരിച്ചത് കോയമ്പത്തൂർ സ്വദേശിക്ക്. സ്പെയിനിൽ നിന്ന് വിമാനമാർഗ്ഗം ബെംഗളൂരുവിൽ എത്തിയ യുവതി സഞ്ചരിച്ചത് ട്രെയിനിൽ. ബെംഗളൂരുവിൽ നിന്ന് ട്രെയിനിലാണ് കോയമ്പത്തൂരിലെത്തിയത്. ഈ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

7:18 PM IST:

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച നാല് കണ്ണൂർ സ്വദേശികൾക്കും അധികം സമ്പർക്കങ്ങളില്ലെന്ന് വ്യക്തമായി. വിമാനത്താവളങ്ങളിൽ നിന്ന് നേരെ ആശുപത്രിയിലേക്കോ വീട്ടിൽ ഐസൊലേഷനായി ഉടൻ ആശുപത്രിയിലേക്കോ എത്തിയവരാണ്. ഇവർ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികളാണ്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറൽ ആശുപത്രിയിലും കുഞ്ഞിമംഗലം ചപ്പാരപ്പടവ് സ്വദേശികൾ പരിയാരത്തും ചികിത്സയിൽ കഴിയുകയാണ്. എല്ലാവരും ഗൾഫിൽ നിന്ന് എത്തിയവരാണ്. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ.

7:12 PM IST:

ജനതാ കർഫ്യു ഇന്ന് രാത്രി ഒൻപത് മണിക്ക് അവസാനിക്കാനിരിക്കെ ഇത് ആഹ്ലാദിക്കാനുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കമായി ഈ സമയത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

7:05 PM IST:

തെലങ്കാനയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തു അഞ്ച് പേർക്ക് കൂടി കൊവിഡ്. അതിർത്തികൾ അടച്ചു. പൊതുഗതാഗതം ഇല്ല. യാത്രാ വാഹനങ്ങൾക്കും വിലക്ക്. അവശ്യ സാധനങ്ങൾ വാങ്ങാൻ കുടുംബത്തിലെ ഒരാൾ മാത്രമേ പുറത്തിറങ്ങാവൂവെന്നും നിബന്ധന.

7:02 PM IST:

കാസർകോട് ജില്ലയിലെ കൊവിഡ് ബാധിതർ നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികളാണ്. ഇവർ അഞ്ചുപേരും ദുബായിൽ നിന്ന് വന്നവരാണ്.  ഒരാൾക്ക് 58ഉം ഒരാൾക്ക് 27ഉം ഒരാൾക്ക് 32ഉം  ഒരാൾക്ക് 41ഉം ഒരാൾക്ക് 33ഉം വയസാണ് പ്രായം. എല്ലാവരും പുരുഷൻമാരാണ്. 

7:00 PM IST:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. 

കൂടുതൽ വായിക്കാം

6:21 PM IST:

ദില്ലി: ദില്ലിയിലാകെ 27 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യതലസ്ഥാനം ലോക്ക്ഡൗൺ ചെയ്യു. 25 ശതമാനം ബസുകൾ മാത്രം സർവ്വീസ് നടത്തും കടകൾ അടച്ചിടും. ദില്ലിയിൽ അതിർത്തികൾ അവശ്യ സർവ്വീസിനൊഴികെ അടക്കും

6:08 PM IST:

തമിഴ്നാട്ടിൽ മൂന്ന് ജില്ലകൾ അടച്ചിടും.ചെന്നൈ, കാഞ്ചീപുരം ഈറോഡ് ജില്ലകൾ ലോക്ക് ഡൗൺ ചെയ്യും.

6:07 PM IST:

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. ഭക്ഷ്യധാന്യങ്ങൾ കേരളം വേണ്ടത്ര സംഭരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും തിലോത്തമൻ പറഞ്ഞു.ചരക്ക് ഗതാഗതം സുഖമമായി നടക്കും. മൂന്നുമാസത്തെ ഭക്ഷ്യസാധനങ്ങൾ സ്റ്റോക്കുണ്ട് .റേഷൻകടകൾ വഴി കൃത്യമായി  ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്യും. ആവശ്യമെങ്കിൽ സമയനിയന്ത്രണം കൊണ്ടുവരും.സപ്ലൈകോയുടെ കൂടുതൽ മൊബൈൽ വിതരണ യൂണിറ്റുകൾ തുടങ്ങും

Read more at: 'പരിഭ്രമിക്കരുത്, ഭക്ഷ്യധാന്യങ്ങൾ വേണ്ടത്ര സംഭരിച്ചിട്ടുണ്ട്'; റവന്യൂ മന്ത്രി ...

6:04 PM IST:

ഉത്തർ പ്രദേശിൽ 15 ജില്ലകൾ അടച്ചിടാൻ തീരുമാനം

6:03 PM IST:

ദില്ലി: കൊവിഡ് വൈറസ് ബാധയ്ക്കെതിരായ പ്രതിരോധമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമായി. 5 മണിക്ക് പലയിടത്തും ആളുകൾ പാത്രങ്ങൾ മുട്ടി ശബ്ദമുണ്ടാക്കി. 

5:59 PM IST:

ചണ്ഡീഗഡിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

5:58 PM IST:

സംസ്ഥാനത്ത് കൂടുതൽ കേസുകൾ പോസിറ്റീവാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതൽ കാര്യങ്ങൾ മുഖ്യമന്തിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേർന്ന് തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി. 

5:29 PM IST:

സ്വകാര്യ വാഹനങ്ങളിൽ ജില്ലകളിൽ നിന്ന് ജില്ലകളിലേക് പോവാൻ തടസമില്ല. സ്വകാര്യ വാഹനങ്ങളിൽ സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്ക്. 

6:10 PM IST:

കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും. നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

Read more at:  ഏഴ് ജില്ലകളിൽ ലോക് ഡൗൺ നിര്‍ദ്ദേശം കേരളത്തിൽ നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി ...

5:22 PM IST:

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ജില്ലകളിൽ ലോക് ഡൗൺ ഏർപ്പെടുത്തിയാൽ ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക് ഡൗൺ വന്നാൽ എല്ലാവർക്കും അവശ്യസാധനങ്ങൾ ലഭ്യമാക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

6:11 PM IST:

നിലവിൽ സംസ്ഥാനത്ത് ഇതുവരെ 54 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . ഇന്ന് സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി പറയുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക് ഡൗൺ നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനത്തിന്‍റെ വിലയിരുത്തലനുസരിച്ച് ഒമ്പത് ജില്ലകളിലാണ് നിയന്ത്രണം വേണ്ടതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. 

Read more at: കാസര്‍കോട്ട് ലോക് ഡൗൺ, ഇന്ന് 5 പുതിയ കേസ്, 9 ജില്ലകളിൽ നിയന്ത്രണം വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി ...

4:06 PM IST:

രാജ്യത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലാണ് 69 വയസുകാരൻ മരിച്ചത്. ഗുജറാത്തിലെ തന്നെ വഡോദരയിൽ ഇന്നലെ മരിച്ച 65 കാരിക്കും കൊവിഡ് സംശയിക്കുന്നുണ്ട്. ഇവരുടെ ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുകയാണ്.

3:54 PM IST:

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലിസിന് നിർദ്ദേശം നല്കിയിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

3:38 PM IST:

ആഭ്യന്തര വിമാനസർവ്വീസുകൾ തുടരും

3:35 PM IST:

കൊച്ചി മെട്രോ സർവ്വീസ് നിർത്തിവച്ചു. ഈ മാസം 31 വരെ സർവ്വീസ് നിർത്തി വച്ചു. 

3:32 PM IST:

ഉത്തരാഖണ്ഡിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 

3:30 PM IST:

മഹാരാഷ്ട്രയിൽ ആകെ നിരോധനാജ്ഞ പ്രഖ്യാപിക്കും

3:30 PM IST:

സംസ്ഥാനത്ത് അവശ്യസാധനങ്ങൾ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി
 
3:44 PM IST:

ആരും പരിഭ്രാന്തരാകേണ്ടെന്ന് കേരള സർക്കാർ. ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രയുടെ ഓഫീസ്‌
അതിനു ശേഷം നയപരമായ തീരുമാനം എടുക്കും. 

3:25 PM IST:

കർണാടകത്തിൽ നാളെ പൊതുഗതാഗതം ഇല്ല. ഇന്ന്‌ രാത്രി 9 മണി മുതൽ 12 മണി വരെ 144 പ്രഖ്യാപിച്ചു

3:24 PM IST:

കേന്ദ്രത്തിൽ നിന്നും അന്തിമ വിവരം കിട്ടിയിട്ടില്ലെന്ന് കേരളം. വിവരങ്ങൾ കാത്തിരിക്കുന്നു......

3:22 PM IST:

കർണാടകത്തിലും കേന്ദ്രം ലോക്ക്ഡൗൺ നിർദ്ദേശിച്ചു, ബെംഗളൂരു, മൈസൂർ, മംഗളൂരു നഗരങ്ങളും ലോക്ക്ഡൗണിലേക്ക്. കർണാടകത്തിൽ ആകെ 9 ജില്ലകളിൽ ലോക്ക്ഡൗൺ.

5:13 PM IST:

കേരളത്തിലെ ഏഴ് ജില്ലകൾ ലോക്ക്ഡൗൺ ചെയ്യാൻ കേന്ദ്ര നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്. മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ലോക്ക് ഡൗൺ ചെയ്യാനാണ് നിർദ്ദേശം.

Read more at: കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടും, ലോക്ക് ഡൗണിന് നിർദേശം...

2:49 PM IST:

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 370 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 
 
2:48 PM IST:

കൊവിഡ് 19 വ്യാപിക്കുന്നത് തടയാൻ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്താകെ മെട്രോ സർവ്വീസുകൾ നിർത്തിവയ്ക്കും. അന്തർ സംസ്ഥാന ബസ് സർവ്വീസുകളും നിർത്തിവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രമേ നടത്തൂ. കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.

2:45 PM IST:

കൊൽക്കത്ത: ബംഗാളിൽ അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ ഈ മാസം 31 വരെ നിർത്തിവച്ചു. 

1:51 PM IST:

ചെന്നൈ: തമിഴ്നാട്ടിൽ കർഫ്യൂ പുലർച്ചെ 5 മണി വരെ തുടരും. പൊതുജനങ്ങൾ സഹകരിക്കണമെന്ന് തമിഴ്നാട് സർക്കാർ അഭ്യർത്ഥിച്ചു

1:50 PM IST:

കോവിഡ് പ്രതിരോധനത്തിനിടെ ഇറച്ചി വിൽപ്പന നടത്തിയ രണ്ട് പേർക്കെതിരെ വയനാട്ടിൽ കേസെടുത്തു. പടിഞ്ഞാറത്തറയിൽ ഇറച്ചി വിൽപന നടത്തിയ സജിത്, അബ്ദുൽ റഷീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടത്. നിരീക്ഷണത്തിൽ കഴിയവേ കറങ്ങി നടന്നതിന് ഒരാൾക്കെതിരെയും ഇന്ന് ജില്ലയിൽ കേസെടുത്തിട്ടുണ്ട്. 

1:30 PM IST:

ദില്ലി: ഈ മാസം 31 വരെ രാജ്യത്തെ എല്ലാ പാസഞ്ചർ തീവണ്ടികളും സർവ്വീസ് നിർത്തി. 

12:09 PM IST:

രാജ്യത്ത് ആറാമത്തെ കൊവിഡ് മരണം ബിഹാറിൽ നടന്നതായി റിപ്പോർട്ട്. 38 വയസുകാരനാണ് മരിച്ചത്.  ഇയാൾക്ക് കിഡ്നിക്ക് സുഖമില്ലാത്തയാളായിരുന്നുവെന്നാണ് റിപ്പോർ‍ട്ട്. രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ പോയി വന്നതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധ കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.

11:59 AM IST:

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 341 ആയതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസ‍ർച്ച്. അസോസിയേഷൻ

11:55 AM IST:

ചെന്നൈ: ചെന്നൈയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ  കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി.

11:54 AM IST:

ദില്ലി: കൊവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഓരോരുത്തരും സൈനികർ ആണെന്ന് പ്രധാനമന്ത്രി. ജാഗ്രത പുലർത്തുന്നത് ആയിരക്കണക്കിന് ജീവിതങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Quality family time, television and some good food.

Each of you is a valued soldier in this battle against COVID-19.

Your being alert and cautious can help lakhs of other lives. https://t.co/zuoocrP4Th

— Narendra Modi (@narendramodi)

11:48 AM IST:

പാർലമെന്‍റ് സമ്മേളനത്തിൽ നാളെ മുതൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം വ്യക്തമാക്കി സ്പീക്കർക്ക് കത്തു നല്കി

11:41 AM IST:

കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ പഞ്ചാബും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവ്വീസുകൾ ഒഴികെയുള്ളവയെല്ലാം ലോക്ക് ഡൗണിന്‍റെ പരിധിയിൽ വരും.

12:57 PM IST:

ദില്ലി: രാജ്യത്തെ ട്രെയിൻ സർവ്വീസുകൾ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തി വയ്ക്കും. ചൊവ്വാഴ്ച വരെയാണ് നിലവിൽ സർവ്വീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. 

Read more at: കൊവിഡ് 19: രാജ്യത്ത് ട്രെയിൻ സര്‍വ്വീസ് നിര്‍ത്തി, ലോക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് ...

11:36 AM IST:

മുംബൈ: മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാർതത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തെ അഞ്ചാമത്തെ കൊവിഡ് മരണമാണ് ഇത്.

Read more at: മഹാരാഷ്ട്രയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു ...

10:48 AM IST:

റോം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ  263 പേരെ തിരികെയെത്തിച്ചു. റോമിൽ നിന്ന് 263 പേരുമായി എയർ ഇന്ത്യ വിമാനം ഇന്ന്  9.15 യോടെ ദില്ലിയിലെത്തി. 

Read more at: റോമിൽ കുടുങ്ങിയ  263 പേരെ ദില്ലിയിലെത്തിച്ചു,  നിരീക്ഷണത്തിലാക്കി

10:49 AM IST:

ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചർച്ച ചെയ്യും. പ്രതിപക്ഷം സമ്മേളനം ചുരുക്കണമെന്ന് ആവശ്യപ്പെടും.ധനബിൽ നാളെ ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്. 

Read more at: കൊവിഡ് 19 ; പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം , തീരുമാനം നാളെ ...

9:52 AM IST:

ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് 12 ക്രൂ അംഗങ്ങളുമായി വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ എട്ടോടെ റോമില്‍ എത്തും. 

റോമില്‍ കുടുങ്ങിയ 327 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിമാനം പുറപ്പെട്ടു

9:45 AM IST:

ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ദില്ലിയിലെ സാധാരണക്കാരും. നഗരത്തിലെ വസ്ത്രങ്ങൾ വൃത്തിയാക്കുന്ന ധോബി വാലകൾ ഇന്ന് തങ്ങളുടെ ജോലി നിർത്തിവെച്ച് കൊവിഡ് 19 ന്റെ പ്രതിരോധ പരിപാടികളുടെ ഭാഗമാകുകയാണ്. 

9:44 AM IST:

ജനതാ കർഫ്യൂ പാലക്കാട് ഏറ്റെടുത്തിരിക്കുകയാണ്. പരിസരങ്ങൾ ശുചിയാക്കുന്നതിനുള്ള ഭാഗമായി അഗ്നിരക്ഷാസേന പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ച്ച അണുവിമുക്തമാക്കി.

9:37 AM IST:

​ഗുജറാത്തിലെ നാല് പ്രധാന ന​ഗരങ്ങൾ അടച്ചു. അഹമ്മദാബാദ്, സൂറത്ത്,വഡോദര,രാജ്കോട് എന്നിവിടങ്ങളിൽ എല്ലാ സ്ഥാപനങ്ങളും കടകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. മാർച്ച് 25വരെയാണ് നിയന്ത്രണം.  

9:36 AM IST:

 രാജസ്ഥാനിൽ മാർച്ച് 31വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥആനമായി രാജസ്ഥാൻ.  

10:00 AM IST:

മുംബൈയിൽ ജോലി ചെയ്യുന്ന കാസർകോട് വലിയപറമ്പ് സ്വദേശികളായ 32 പേർ നാട്ടിലെത്തി സ്വയം ഐസോലേഷനിൽ പ്രവേശിച്ചു. വലിയപറമ്പ് പടന്നക്കടപ്പുറം  ഗവ ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രത്യേകം ഐസൊലേഷൻ വാർഡ് ഒരുക്കിയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരാണ് ഇവർ.

മുംബൈയിൽ നിന്നുമെത്തിയ 32 കാസർ​കോട്ടുകാരെ ഐസൊലേഷൻ ക്യാംപിൽ പ്രവേശിപ്പിച്ചു

9:00 AM IST:

കൊല്ലം കുണ്ടറയിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേർ നാട്ടില്‍ ചുറ്റിനടന്നു. വീട്ടിനുള്ളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ആരോഗ്യവകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറഞ്ഞു. വിവിധ വകുപ്പുകള്‍ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു. ഇവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി.

8:56 AM IST: