Asianet News MalayalamAsianet News Malayalam

സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളികളിൽ പ്രാർത്ഥന: കണ്ണൂരില്‍ 22 പേർക്കെതിരെ കേസെടുത്തു

തളിപ്പറമ്പ് പൊലീസാണ് പള്ളി പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ഇന്നാണ് പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടന്നത്. രാത്രി ഏഴ് മണിക്കായിരുന്നു പ്രാർത്ഥന.

Kannur Covid 19 case 22 booked for conducting mass prayer in mosque Kerala
Author
Kannur, First Published Mar 22, 2020, 9:47 PM IST

കണ്ണൂർ: കൊവിഡുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കാർ നിർദ്ദേശം ലംഘിച്ച പള്ളിയിൽ പ്രാർത്ഥന ചടങ്ങുകൾ നടത്തി. കണ്ണൂർ കുറുമാത്തൂർ മൊയ്യത്ത് ഹൈദ്രോസ് പള്ളിയിലാണ് സംഭവം. പള്ളി ഇമാമടക്കം 22 പേർക്കെതിരെ പൊലീസ് കേസെടുത്തു.

തളിപ്പറമ്പ് പൊലീസാണ് പള്ളി പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ഇന്നാണ് പള്ളിയിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന നടന്നത്. രാത്രി ഏഴ് മണിക്കായിരുന്നു പ്രാർത്ഥന.

പൊലീസിന്റെ നിർദ്ദേശം മറികടന്ന് പ്രാർത്ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസും കേസെടുത്തു.

കൊവിഡ് നിരീക്ഷണം ലംഘിച്ചതിന്, കുളത്തൂപ്പുഴയിൽ രണ്ടുപേർക്ക് എതിരെ കേസ് എടുത്തിരുന്നു. ഓസ്‌ട്രേലിയയിൽ നിന്നു വന്ന ഫെബ, റോബിൻ പൗലോസ് എന്നിവർക്ക് എതിരെ ആണ് കേസ്. ഇവർ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios