Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തില്‍

ഇന്ന് ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലായതായി ആരോഗ്യവകുപ്പ്.  ഇതോടെ ജില്ലയില്‍ 4923 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.
 

747 more under observation  in trivandrum
Author
Kerala, First Published Mar 22, 2020, 9:10 PM IST

തിരുവനന്തപുരം: ഇന്ന് ജില്ലയില്‍ പുതുതായി 747 പേര്‍ കൊവിഡ് 19 നിരീക്ഷണത്തിലായതായി ആരോഗ്യവകുപ്പ്.  ഇതോടെ ജില്ലയില്‍ 4923 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 31 പേരും ജനറല്‍ ആശുപത്രിയില്‍ 16 പേരും എസ്എറ്റി ആശുപത്രിയില്‍ മൂന്നുപേരും കിംസ് ആശുപത്രിയില്‍ മൂന്നുപേരും ഉള്‍പ്പെടെ 53 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പരിശോധനയ്ക്കായി അയച്ച 689 സാമ്പിളുകളില്‍ 535 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 

നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരില്‍ നാല് പേരുമായി അടുത്തിടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്റവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 1849 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 22 പേരെ റഫര്‍ ചെയ്തു. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിയ  51 യാത്രക്കാരെ  സ്‌ക്രീന്‍ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന അഞ്ചുപേരെ റഫര്‍ ചെയ്തു. കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍  336 കോളുകളും ദിശ കാള്‍ സെന്ററില്‍ 184 കാളുകളുമാണ്  ഇന്ന് എത്തിയത്. 

ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കൂടിയും ബോധവത്കരണം നല്‍കി വരുന്നു. മാനസിക പിന്തുണ ആവശ്യമായ 606 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 3312 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍, പേട്ട, നേമം,കഴക്കൂട്ടം,കൊച്ചുവേളി, വര്‍ക്കല, പാറശ്ശാല റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ മാര്‍ഗ്ഗം എത്തിയ 1759 പേരെ സ്‌ക്റീന്‍ ചെയ്തു. തമ്പാനൂര്‍ കെ.എസ്ആര്‍ടിസി. സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, എന്നിവിടങ്ങളില്‍ ആകെ 582 ബസ് യാത്രക്കാരെയും സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 9 പേരെ കണ്ടെത്തി.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -4923

2.വീടുകളില്‍ നിരീക്ഷണ ത്തില്‍ ഉള്ളവരുടെ എണ്ണം -4870

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം - 53

4. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -747

നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

വിദേശത്ത് നിന്നെത്തിയവര്‍ക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവര്‍ക്കോ പനി, ചുമ, തുമ്മല്‍, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ ടോള്‍ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്കോ അറിയിക്കുകയും അവിടെ നിന്നും നല്‍കുന്ന നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം. പൊതുവാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കരുത്. മറ്റ് ആശുപത്രികളിലേക്ക് രോഗലക്ഷണങ്ങളുള്ളവര്‍ പോകരുത്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാന്‍ സഹായിക്കും. വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പര്‍ക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളില്‍ എത്തിയാല്‍ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം.


 

Follow Us:
Download App:
  • android
  • ios